കാസര്‍കോട്: (MyKasargodVartha) ഗവ. കോളജ് ജിയോളജി വകുപ്പ് മേധാവിയും പ്രിന്‍സിപലും ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന പ്രൊഫ ടി സി മാധവപ്പണിക്കരുടെ പേരിലുളള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജിയോളജി പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ജിയോ അലുമിനാസ്' ഗവ. കോളജില്‍ സംഘടിപ്പിച്ച പ്രൊഫ. ടി സി മാധവപ്പണിക്കരുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി വൈസ് പ്രിന്‍സിപല്‍ ഡോ. എ എല്‍ അനന്തപത്മനാഭ ഉദ്ഘാടനം ചെയ്തു.
ജിയോ അലുമിനാസ് പ്രസിഡണ്ട് പ്രൊഫ. വി ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. എണ്ണ പ്രകൃതി വാതക കമീഷന്‍ ജെനറല്‍ മാനേജര്‍ എന്‍ അശോക് കുമാര്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണം നടത്തി. കേന്ദ്ര ഭൂജല ബോര്‍ഡിലെ മുന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ കെ ബാലകൃഷ്ണന്‍, ജിയോളജികല്‍ സര്‍വെ മുന്‍ ഡയറക്ടര്‍ എന്‍ എം അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കഴിഞ്ഞ വര്‍ഷം എം എസ് സി ജിയോളജി ഒന്നാം റാങ്ക് നേടിയ കണ്ണൂരിലെ പി വി ധന്യ ഉണ്ണി, ബി എസ് സി ജിയോളജി റാങ്ക് കരസ്ഥമാക്കിയ മുള്ളേരിയയിലെ എം സ് ഐശ്വര്യ എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ എന്‍ അശോക് കുമാര്‍, ഡോ. എ എല്‍ അനന്തപത്മനാഭ തുടങ്ങിയവരില്‍ നിന്ന് ഏറ്റുവാങ്ങി. ഡോ. എ ഗോപിനാഥന്‍ നായര്‍, എം എസ് ചിത്ര, ഐശ്വര്യ പി വി ധന്യ, ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Government College, Prof. TC Madhavapanikkar, Endowment, Awards, Distributed, Principal, Prof. TC Madhavapanikkar Endowment Awards Distributed.
< !- START disable copy paste -->