കാസർകോട് മേഖലയിലെ മദ്രസ വിദ്യാർഥികളും പ്രദേശവാസികളും അടക്കം ഘോഷയാത്രയില്‍ അണിചേരാനായി നിരവധി പേരാണ് എത്തിയത്. പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ഘോഷയാത്ര മേൽപറമ്പിൽ സംയുക്ത ജമാഅത് ജെനറൽ സെക്രടറി കല്ലട്ര മാഹിൻ ഹാജി, മുസാബഖ കമിറ്റി ചെയർമാൻ യൂസഫ് ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൺവീനർ ജലീൽ കോയ, ട്രഷറർ സിദ്ദീഖ് എംഎ, ശാഫി ഹാജി കീഴൂർ, സോളാർ സലാം ദേളി, റേൻജ് കമിറ്റി ഭാരവാഹികൾ, ജമാഅത് ഭാരവാഹികൾ, കമിറ്റി അംഗങ്ങൾ, വിവിധ സ്വാഗത സംഘം കമിറ്റി ഭാരവാഹികൾ, അംഗങ്ങൾ, മദ്രസ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Ketwords: Prrocession, Musabaka, Melparamb, Kasaragod, Inauguration, Kasaragod News, Studen's, Secretaty, Committee, Kerala News, Proclamation procession held