സീസൺ സമയത്തുള്ള വിമാന ടിക്കറ്റ് നിരക്ക് കൊള്ള, ഗൾഫിൽ നിന്ന് മടങ്ങിവരുന്നവരുടെ പുനരധിവാസം, പ്രവാസികൾക്കുള്ള വോട്ടവകാശം ഒന്നിലും സർക്കാറുകൾക്ക് ഇടപെടാനാവുന്നില്ല. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സംഗമം പ്രവാസി വ്യവസായി സി ഹിദായത്തുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തകനും, സാഹിത്യകാരനുമായ കെഎം അബ്ബാസ് മുഖ്യാതിഥിയായി സംബന്ധിച്ചു.
എം മാഹിൻ മാസ്റ്റർ, എ എം സിദ്ദീഖ് റഹ്മാൻ, ഹമീദ് കാവിൽ, സിഎം ഹംസ, കെഎ അബ്ദുൽ റഹ്മാൻ, സെഡ്എ മൊഗ്രാൽ, ഗഫൂർ ലണ്ടൻ, മുഹമ്മദ് പേരാൽ, അബ്ദുല്ല മൊയ്തീൻ,ഹമീദ് പെർവാഡ്, സികെ ഇബ്രാഹിം കൊപ്പളം, അബൂബക്കർ ലാൻഡ് മാർക്ക്, അഷ്റഫ് മൊ ഗ്രാൽ ജീൻസ്, ഖാദർ സൺഫ്ലവർ, മുഹമ്മദ് ബിഗ് നാങ്കി, മുഹമ്മദ് ടിവിഎസ്റോഡ്,ഇബ്രാഹിം നട്പ്പളം, അബ്ബാസ് നട്പളം,അബ്ദുൽ റഹ്മാൻ കൊപ്ര ബസാർ,അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞി നടുപ്പളം, പി എം മുഹമ്മദ് കുഞ്ഞി, ബിഎ മുഹമ്മദ് കുഞ്ഞി, എൽടി മനാഫ് എന്നിവർ സംസാരിച്ചു.
ഇശൽ ഗ്രാമത്തിലെ കലാകാരന്മാരായ എസ്കെ ഇഖ്ബാൽ, കാദർ മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ടികെ അൻവർ, എഎം അബ്ദുൽ ഖാദർ, ടിഎ ജലാൽ, ഹസ്സൻ കൊപ്പളം എന്നിവർ പ്രവാസി ഗാനങ്ങൾ ആലപിച്ചു . പരിപാടിക്ക് എംഎ മൂസ,എംഎം റഹ്മാൻ, അബ്ക്കോ മുഹമ്മദ്, മുഹമ്മദ് സ്മാർട്ട്,ടികെ ജാഫർ, ടിഎ കുഞ്ഞഹമ്മദ്, അഷ്‌റഫ് സാഹിബ്, താജുദ്ദീൻ നാങ്കി, ഫാറൂഖ് സാഹിബ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ എച്ച് എം കരീം നന്ദി പറഞ്ഞു. ചടങ്ങിൽ മാധ്യമ, സാംസ്കാരിക പ്രവർത്തകനായ കെഎം അബ്ബാസിനെ, സി ഹിദായത്തുല്ല മൊമെന്റോ നൽകി ആദരിച്ചു.
Keywords: News, Kerala, Kasaragod, Mogral, Expatriate, Malayalam News, Flight, Ticket, Desheeya Vedi, Pravasi Sangamam, Gulf, Govt., Desheeya Vedi held Pravasi Sangamam.