Join Whatsapp Group. Join now!

Book Released | മാനവികതയുടെ പക്ഷത്ത് നിൽക്കുക എന്നാൽ ഇരകളോടൊപ്പം നിൽക്കുക എന്നതാണെന്ന് ഡോ. പി കെ പോക്കർ; ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'തടങ്കൽ പാളയത്തിലേക്കുള്ള വഴി' പ്രകാശനം ചെയ്തു

39 കവിതകളുടെ സമാഹരമാണ് Book Released, Sharjah, Book Fair, ഗൾഫ് വാർത്തകൾ
ദുബൈ: (MyKasargodVartha) എഴുത്തുകാരനും കവിയുമായ മസ്ഹറിന്റെ കവിതാ സമാഹാരം 'തടങ്കൽ പാളയത്തിലേക്കുള്ള വഴി' പ്രകാശനം ചെയ്തു. ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ മലയാളം സർവകലാശാല ഡീൻ ഡോ. പി കെ പോക്കർ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന് ആദ്യ കോപി നൽകി.

News, World, Dubai, Book Released, Sharjah, Book Fair, Poem collection released at Sharjah International Book Fair.

ദുർബലമായ പ്രതിരോധമാണെങ്കിലും ഫാസിസവും അധിനിവേശവും നടക്കുന്ന ഘട്ടങ്ങളിൽ എഴുത്തുകാരും കലാകാരൻമാരും സർഗ സൃഷ്ടികളിലൂടെ ഒച്ചവെച്ച് കൊണ്ടിരിക്കണമെന്ന് ഡോ. പോക്കർ അഭിപ്രായപ്പെട്ടു. മാനവികതയുടെ പക്ഷത്ത് നിൽക്കുക എന്നാൽ ഇരകളോടൊപ്പം നിൽക്കുക എന്നതാണ്. ഈ ഘട്ടങ്ങളിൽ കവിതകളുടെ ആവിഷ്കാരങ്ങൾക്ക് മർദിതർക്ക് ഊർജം പകരാനും ഫാസിസത്തിന് പ്രഹരമേൽപ്പിക്കാനാവുമെന്നതിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

News, World, Dubai, Book Released, Sharjah, Book Fair, Poem collection released at Sharjah International Book Fair.

നിസാർ ഇബ്രാഹിം, അബുല്ലൈസ് എടപ്പാൾ, ഗൂസ്ബെറി എം ഡി പ്രസന്നൻ എന്നിവർ സംസാരിച്ചു. മസ്ഹർ മറുപടി പറഞ്ഞു. 39 കവിതകളുടെ സമാഹരത്തിൽ ഏറിയപങ്കും രാഷ്ട്രീയ കവിതകളാണ്.

Keywords: News, World, Dubai, Book Released, Sharjah, Book Fair, Poem collection released at Sharjah International Book Fair.
< !- START disable copy paste -->

Post a Comment