Join Whatsapp Group. Join now!

Book released | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം: എം എ മുംതാസിന്റെ 'ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്വരയിലൂടെ' പ്രകാശനം ചെയ്തു

സാഹിത്യകാരൻ ഡോ. സി രാവുണ്ണി പുറത്തിറക്കിBook released, Sharjah, Book Fair, ഗൾഫ് വാർത്തകൾ
ശാർജ: (MyKasargodVartha) കവയത്രിയും എഴുത്തുകാരിയും, അധ്യാപികയുമായ എം എ മുംതാസിന്റെ യാത്രാ വിവരണ പുസ്തക പുസ്തകമായ 'ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. നഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും, സംസ്കാരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകമാണിത്. താഴ് വാരങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ വ്യത്യസ്ത തലങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

Book,sharjah,Fair,kasaragod,Kannur,School,Teacher,Kashmir,Flower,International MA Mumthaz's book released at Sharjah International Book Fair

പ്രശസ്ത സാഹിത്യകാരൻ ഡോ. സി രാവുണ്ണി പുസ്തക പ്രകാശനം നടത്തുകയും പി വി മോഹൻ കുമാർ (ശാർജാ ബുക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി) ഏറ്റുവാങ്ങുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബശീർ തിക്കോടി അധ്യക്ഷത വഹിച്ചു. റാഫി പള്ളിപ്പുറം, അഡ്വ. നാസിയ ശബീറലി, ഖാസിം ഉടുമ്പുന്തല, ഉണ്ണികൃഷ്ണൻ അണിഞ്ഞ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.

Book,sharjah,Fair,kasaragod,Kannur,School,Teacher,Kashmir,Flower,International MA Mumthaz's book released at Sharjah International Book Fair


കാസർകോട് തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിലെ അധ്യാപികയായ എം എ. മുംതാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം, ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. ആർകിടെക്റ്റായ ഫൈസൽ, ബിരുദ വിദ്യാർഥിയായ അഫ്സാന എന്നിവർ മക്കളാണ്.

Keywords:Book,sharjah,Fair,kasaragod,Kannur,School,Teacher,Kashmir,Flower,International MA Mumthaz's book released at Sharjah International Book Fair

Post a Comment