Join Whatsapp Group. Join now!

Keralotsavam | കാസര്‍കോട് നഗരസഭാ കേരളോത്സവത്തിന് തുടക്കമായി

ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു Keralotsavam, Muncipality, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍

കാസര്‍കോട്: (MyKasargodvartha) നഗരസഭയുടെ 'കേരളോത്സവം 2023'ന് തുടക്കമായി. തളങ്കര മുസ്ലിം സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റോട് കൂടിയാണ് തുടക്കം കുറിച്ചത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു.

          
Kasaragod Municipality Keralotsavam

നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, അബ്ദുര്‍ റഹ്മാന്‍ ചക്കര, ഇഖ്ബാല്‍ ബാങ്കോട്, നഗരസഭാ യൂത് കോര്‍ഡിനേറ്റര്‍ ഖലീല്‍ ശെയ്ഖ് കൊല്ലമ്പാടി, അജ്മല്‍ തളങ്കര, ഖമറുദ്ദീന്‍, അന്‍വര്‍ മൗലവി, ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞായറാഴ്ച ബാസ്‌കറ്റ്‌ബോള്‍ കാസര്‍കോട് ഗവ. കോളജ് മൈതാനത്തും ക്രികറ്റ് തളങ്കര ഗവ. മുസ്ലിം സ്‌കൂള്‍ മൈതാനത്തും വോളിബോള്‍ മുനിസിപല്‍ സ്റ്റേഡിയം ചാലയിലും കബഡി അശോക് നഗര്‍ മൈതാനത്തും അത്‌ലറ്റിക്‌സ് മുനിസിപല്‍ സ്റ്റേഡിയത്തിലും നടക്കും.

Keywords: Keralotsavam, Muncipality, Malayalam News, Kerala News, Kasaragod News, Kasaragod Municipality Keralotsavam, Sports, Kasaragod Municipality Keralotsavam started.
< !- START disable copy paste -->

Post a Comment