Join Whatsapp Group. Join now!

Commemoration | സി എം ഖാദർ ഹാജി സമർപ്പിത മനസ്കനായ പൊതുപ്രവർത്തകനെന്ന് അനുസ്മരണ യോഗം

'വിനയ മധുരമായ പെരുമാറ്റവും സൗമ്യമായ സമീപനരീതിയും' Muslim League, Malayalam News, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (MyKasargodVartha) സമർപിത മനസ്കനായ പൊതുപ്രവർത്തകനായിരുന്നു സി എം ഖാദർ ഹാജിയെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് കമിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. വിനയ മധുരമായ പെരുമാറ്റവും സൗമ്യമായ സമീപനരീതിയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാല മനസ്കതയുമായിരുന്നു കൈമുതൽ. മുസ്‌ലിം ലീഗ് പാർടിയിലും പോഷക സംഘടനകളിലും മത സംഘടനകളിലുമെല്ലാം ചെറുതും വലുതുമായ സ്ഥാനങ്ങളലങ്കരിച്ചപ്പോൾ അവയോട് ആത്മാർഥത പുലർത്തുന്നതിൽ ബദ്ധ ശ്രദ്ധനായിരുന്നു അദ്ദേഹമെന്നും യോഗം കൂട്ടിച്ചേർത്തു.

  
Commemoration of CM Khader Haji held



കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, ട്രഷറർ, അജാനൂർ പഞ്ചായത് മുസ്‌ലിം ലീഗ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, ട്രഷറർ, ശാഖാ പ്രസിഡന്റ്, ജെനറൽ സെക്രടറി, യൂത് ലീഗ് ജില്ലാ കമിറ്റിയംഗം, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്, സംയുക്ത ജമാഅത് ജോയിന്റ് സെക്രടറി, വൈസ് പ്രസിഡന്റ്, എസ്‌ വൈ എസ്‌ മണ്ഡലം പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ്, ജെനറൽ സെക്രടറി, യതീം ഖാന കമിറ്റിയംഗം, ക്രെസന്റ് സ്‌കൂൾ ഗവേർണിംഗ് ബോഡി അംഗം, സൗത് ചിത്താരി ജമാഅത് പ്രസിഡന്റ്, ജെനറൽ സെക്രടറി, ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മെട്രോ സ്മാരക സൗധത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രാർഥന സദസും സംഘടിപ്പിച്ചു. പ്രസിഡന്റ് ബശീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുർ റഹ്‌മാൻ വൺ ഫോർ ഉദ്ഘാടനം ചെയ്തു. പ്രാർഥനാ സദസിന് മുഹ്‌യുദ്ദീൻ അസ്‌ഹരി നേതൃത്വം നൽകി. കെ കെ ബദ്റുദ്ദീൻ, അഡ്വ. എൻ എ ഖാലിദ്, എം പി ജഅഫർ, കെ മുഹമ്മദ്‌ കുഞ്ഞി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, ടി അന്തുമാൻ, താജുദ്ദീൻ കമ്മാടം, പി എം ഫാറൂഖ്, ബശീർ കൊവ്വൽപ്പള്ളി, ശരീഫ് ഹാജി, എം എസ് ഹമീദ് ഹാജി, എ പി ഉമർ, എ ഹമീദ് ഹാജി, എൻ എ ഉമർ, ബശീർ ചിത്താരി, ടി അബൂബകർ ഹാജി, ഇബ്രാഹിം പാലാട്ട്, നദീർ കൊത്തിക്കാൽ, ടി കെ സുമയ്യ, ജംശീദ് ചിത്താരി, കരീം കുശാൽ നഗർ, കരീം കൊളവയൽ, ശംസുദ്ദീൻ കല്ലൂരാവി, ഫാറൂഖ് കൊളവയൽ, യാസീൻ കള്ളാർ, യൂസുഫ് കൊത്തിക്കാൽ, സന മാണിക്കോത്ത്, അബ്ദുർ റഹ്മാൻ പാറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Muslim League, Malayalam News, Commemoration of CM Khader Haji held

Post a Comment