(MyKasargodVartha)
സി എച്ച് അബൂബക്കർ
വിദ്യാഭ്യാസത്തെ കുറിച്ചും തന്റെ സ്കൂളിനെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുക. അങ്ങനെയും ഒരാൾ, സി എച്ച് അബൂബക്കർ. പഠന സ്ഥാപനങ്ങളിൽ സി എച്ചിന് വല്ലാത്ത സ്നേഹവും ആദരവും ബഹുമാനവും താൽപര്യവും, അന്നും ഇന്നും. സി എച്ച് അബൂബക്കർ ഒന്നാം ക്ലാസിൽ പഠിച്ചത് പട്ല ഗവ: സ്കൂളിൽ, 1969 ൽ. ഏഴാം ക്ലാസ് വരെയും (1976) ഇവിടെ പഠിച്ചു. എട്ടാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ കാസർഗോഡ് ഗവ: ഹൈസ്കൂളിൽ. പിന്നീട് കാസർഗോഡ് ഗവ. കോളേജിൽ പ്രീഡിഗ്രിയും ഡിഗ്രിയും. അത് കഴിഞ്ഞു മൈസൂർ യൂനിവേഴ്സിറ്റിയിൽ (കറസ്പോൻഡൻസ് വഴി) ബിരുദാനന്തര ബിരുദ പഠനം.
സി എച്ച് തറവാട് ചെറുപ്പത്തിൽ തന്നെ എനിക്കും ഞങ്ങളുടെ വീട്ടുകാർക്കും അറിയും, അത് പോലെ തിരിച്ചും. എന്റെ ഉമ്മാന്റെ ഉപ്പ കർണാടകയിലായിരുന്നു കടയും ഇടപാടും (ആ കട ഇന്നുമുണ്ട്). സി എച്ച് അബ്ദുല്ല സാഹിബും കർണാടകയിലാണ് ഇടപാട് - (ഇദ്ദേഹം) കോൺട്രാക്ടർ. അവർ തമ്മിൽ നേരത്തെ അറിയാം. (പരേതനായ സി എച്ച് അബ്ദുല്ല സാഹിബ് പുറത്ത് അറിയപ്പെടുന്ന പട്ലയിലെ വ്യക്തികളിൽ ഒരാൾ) കോളേജിന്റെ ആദ്യ വർഷം. എന്റെ പ്രീഡിഗ്രിയുടെ കാലം. പട്ല വിട്ട് മറ്റു ഭാഗങ്ങളിൽ കുഞ്ഞു കുഞ്ഞു പ്രസംഗങ്ങൾ ചെയ്യുന്ന സമയം. അന്ന് എന്നെ നന്നായി സപ്പോർട്ട് ചെയ്തിരുന്ന മൂന്ന് പേരിൽ ഒരാൾ സിഎച്ചായിരുന്നു. മറ്റേ രണ്ട് പേർ വെസ്റ്റ് അബ്ദുൽ കരീമും ഞങ്ങളുടെ ബായിൻച്ചാഉം.
ഞാൻ ഒമ്പതാം ക്ലാസിൽ, അന്നാണ് പട്ല ഗവ. സ്കൂളിൽ ഒ എസ് എ തുടങ്ങുന്നത്. അതിന്റെ ആലോചനയിലും സി എച്ചുണ്ട്, എച്ച് കെ അബ്ദുൽറഹ്മാന്റെ കൂടെ. പി അഹമ്മദ്, എസ് അബ്ദുല്ല, എ ബീരാൻ, എച്ച് കെ മൊയ്തു തുടങ്ങിയവരടക്കം അതിന്റെ നേത്യത്വം. തുടക്കം തന്നെ ഒ എസ് എ സജീവമാക്കാൻ അവർക്ക് സാധിച്ചു. പിന്നെ നടന്നത് പത്ത് വർഷക്കാലം ഒഎസ്എ യുടെ സുവർണകാലം. സി എച്ച് കുറച്ച് സമയം പോസ്റ്റ് മാസ്റ്റർ. പിന്നെ ഒന്ന് രണ്ട് സ്ക്കൂളിൽ അധ്യാപനം. സൂരംബയൽ സ്കൂളിൽ, സി എച്ച് അദ്ധ്യാപകനായിരുന്ന സമയം. കുമ്പള സബ് ജില്ലാ കലോത്സവത്തിൽ അവരുടെ കുഞ്ഞുമക്കളായിരുന്നു കലാതിലകവും കലാപ്രതിഭയും. ഓവറോൾ ചാമ്പ്യൻഷിപ്പും ആ സ്കൂളിന് തന്നെ.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ സി എച്ച് അബൂബക്കറിന്റെ കയ്യൊപ്പുണ്ട്, അന്നും ഇന്നും. എം എസ് എഫിൽ തുടക്കം. അതിലെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവത. കോളേജിൽ പഠിക്കുന്ന ഏഴ് വർഷക്കാലം എല്ലായിടത്തും (നാടകത്തിലും, പാട്ടിലും, ചിത്രത്തിലും കളിയിലും, എൻ എസ് എസ്, എൻ സി സി ക്യാമ്പുകളിലും, സ്റ്റാമ്പ് പ്രദർശനങ്ങളിലും...) എല്ലായിടത്തും സി എച്ചുണ്ട്, അദ്ദേഹത്തിന്റെ കൂട്ടായ്മകളും. ബൂഡ് പള്ളിയിൽ, മദ്രസിൽ തുടങ്ങി എല്ലായിടത്തും ചെറുപ്പത്തിൽ തന്നെ സജീവം, ഒപ്പം എം എച്ച് എം മദ്റസയിലും, സ്കൂളിലും. സി പി യിലും സിഎച്ച് ഇന്നും വളരെ സജീവമാണ്.
അബ്ബാസ് സാഹിബ് മെല്ലെ മെല്ലെ പട്ല സ്കൂളിന്റെ നേതൃത്വത്തിൽ നിന്ന് മാറിയ കാലം. ഏറ്റെടുത്തതും പ്രവർത്തിച്ചതും അസ്ലം പട്ലയുടെ നേത്യത്വത്തിൽ, മൂന്ന് വർഷം. പിന്നെ സ്ക്കൂളിൽ സജിവമായതും ഇടപെട്ടതും അതിന്റെ നേതൃത്വമേറ്റതും സി എച്ച്. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തനത്തെ കുറിച്ച് നിരന്തരം അന്വേഷിക്കുന്നവൻ - അതാണ് സിഎച്ച് അബൂബക്കർ. എല്ലാ ക്ലാസ്സിലും ഒരു സി എച്ചുകാരൻ ഉണ്ടാവും. പക്ഷേ പട്ലക്കാരുടെ സിഎച്ചുമാർ - സി എച്ച് അബ്ദുല്ല സാഹിബും അദ്ദേഹത്തിന്റെ മക്കളും - സി. എച്ച്. മുഹമ്മദ് കുഞ്ഞിയും സി. എച്ച്. അബൂബക്കറും. നാം പറയുന്ന സി എച്ച് സീനിയർ & സി എച്ച് ജൂനിയർ.
എന്ത് ചെയുന്നതിലും സി എച്ചിന്റെ ഒരു രീതിയുണ്ട്. കൃത്യത, സീരിയസ്നസ്, ചർച്ചകൾ സജീവമാകണം. അതിൽ തമാശയില്ല. ബന്ധങ്ങൾ പുറത്ത്. പട്ടാള രീതി. ചില സമയങ്ങളിൽ പൊടിക്കൈകളായി സിഎച്ച് വരും, വക്കീലായും വാദിക്കാരനായും ജഡ്ജിയായും. വിദ്യാഭ്യാസ - സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങളെ സ്വാധീനിച്ചത് (ആര്)? എന്റെ ചോദ്യം തീരുന്നതിനു മുമ്പ് തന്നെ സി എച്ച് പറഞ്ഞു - പട്ല അബ്ബാസ് മാഷ് ! എന്നെ മാത്രമല്ല ഒരുപാട് അന്നത്തെ യുവാക്കളെ അറിഞ്ഞും അറിയാതെയും സ്വാധീനിച്ചിട്ടുണ്ട്, ഉറപ്പ്. തീരാതെ നിർത്തില്ല, ആര് നിർത്തിയാലും. വിശ്രമമില്ലാത്ത ജീവിതം. താൽപര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും എല്ലാം. അതാണ് അബ്ബാസ് മാഷ്. അദ്ദേഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു സി എച്ച്. ഉപ്പ: സി എച്ച് അബ്ദുല്ല. ഉമ്മ : ആയിഷ. ഭാര്യ: സുഹ്റ. മക്കൾ: അയിഷത്ത് മിസ്ബാഹ്, ഖാലിദ്, മുഹമ്മദ് ഇർഫാൻ, അബ്ദുല്ല ജുനൈദ്, ഫാത്തിമ ലിയാന മരുമക്കൾ: മുനവ്വർ ബിൻ മുഷ്താഖ്, ഫാത്തിമ അർഷിദ. പേരക്കുട്ടി: ഹവ്വ മുനവ്വർ
സൈദ് പട്ല
പട്ല സ്കൂളിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത പേര്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എപ്പോഴും ഉണ്ട്. നന്മയുടെയും കാരുണ്യത്തിന്റെയും സപ്പോർട്ടിന്റെയും ഭാഗത്തും അദ്ദേഹമുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയത് ഏഴാം ക്ലാസ് കഴിഞ്ഞ്. 1982 തുടക്കം, പട്ലയിൽ ഹൈസ്കൂൾ തുടങ്ങാൻ ആലോചിച്ചിരുന്ന സമയം. ഗവൺമെന്റ് പറഞ്ഞു - സ്കൂൾ തരാം, സ്ഥാപനത്തിന്റെ പണി നാട്ടുകാർ ചെയ്യണം, ഗവൺമെന്റിന്റെ കയ്യിൽ ഒന്നുമില്ല. പട്ലയിൽ ഹൈസ്കൂൾ അങ്ങിനെ നാട്ടുകാരുടെ ഹൈസ്കൂളായി. നാട്ടുകാർ എല്ലാവരും പണി തുടങ്ങി, അന്നത്തെ കുഞ്ഞു മക്കളിൽ സൈദുമുണ്ട്, അദ്ദേഹത്തിന്റെ കൂട്ടുകാരും. അങ്ങിനെ മൂന്ന് മാസത്തിനകം 'നാട്ടുകാരെ സ്കൂൾ' ഉഷാറായി. തുടക്കം ഇടതുപക്ഷ പ്രവർത്തനങ്ങൾ സ്കൂളിൽ. പിന്നെ സൈദ് ഒഎസ്എ യിൽ. ചെറുപ്പത്തിൽ തന്നെ സ്കൂളിന്റെ ഇടപാടിൽ സജീവമായി, ഒപ്പം സ്റ്റാർ ക്ലബിലും.
എല്ലവരെയും പോലെ പിന്നെ ജോലി നോക്കി ബോംബെ, ഗൾഫ്, ബാംഗ്ലൂർ. വീണ്ടും നാട്ടിൽ. 2011 മുതൽ സൈദ്, പട്ല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സജീവം. എക്സിക്യൂട്ടീവ് മെമ്പർ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ വികസന സമിതി പ്രസിഡന്റ്. സ്കൂളിന്റെ എല്ലയിടത്തും സൈദ് എത്തും, നിഴലായും തണലായും. എം എച്ച് എം മദ്റസയിൽ കുറേ കൊല്ലം സജീവമായിരുന്നു, പിന്നെ ഇസ്ലാഹി പള്ളിയിൽ, ഇസ്ലാഹി മദ്റസയിൽ നേത്യത്വം. ഉത്തരവാദിത്തം ഏറ്റെടുത്താൽ നാട്ടുകാർക്ക് സൈദ് ഉണ്ടല്ലോ. സൈദ് അങ്ങിനെയാണ്. അത് ജോലിയാണ്. അത് ഡ്യൂട്ടി ആണ്. അത് നമ്മൾ (എല്ലാവരും) തന്നെ ചെയ്യണം. പഴയ ആളുകളിൽ നിന്നും ഇതൊക്കെയാണ് ഞങ്ങൾക്ക് പകർന്ന് തന്നത്, സൈദ് പറയും. ഒരു പണി കൊടുത്താൽ ആദ്യം സൈദ് 'നോ' പറയും. നിർബന്ധിച്ചാൽ ഏറ്റെടുക്കും. പിന്നെ അത് സൈദിന്റെ കയ്യിലായിരിക്കും, അത് തീരാതെ അദ്ദേഹത്തിന് ഉറക്കമില്ല.
ഏറ്റെടുത്ത ഉത്തരവാദിത്വം ചെറുത് ആണോ വലുത് ആണോ എന്നത് അദ്ദേഹത്തിന് വിഷയമല്ല. ഇതൊക്കെ വളരെ നന്നായി എഴുതേണ്ടത് എസ് അബൂബക്കർ ആയിരുന്നു, എഴുതേണ്ട രീതിയിൽ, നല്ല മലയാളത്തിൽ, അതിലും നന്നായി വിഷയങ്ങൾ പറഞ്ഞ്. അവനിന്ന് ഇല്ലല്ലോ! (നമ്മെ എല്ലാവരെയും വിട്ടല്ലേ അലംഘനീയമായ വിധിക്ക് കീഴടങ്ങിയത്, പോയ്പ്പോയത്). വീണ്ടും നമുക്ക് സൈദിനെ കേൾക്കാം. സൗഹൃദങ്ങൾ നിലനിൽക്കാൻ സൈദ് ശ്രദ്ധിക്കാറുണ്ട്, എപ്പൊഴും. അത് നാമമാത്രമായ സൗഹൃദമല്ല, വരണ്ടുണങ്ങിയതുമല്ല. മറിച്ച് സ്നേഹ സ്പർശം കൊണ്ടും, ശാസന കൊണ്ടും ബന്ധം ഉറപ്പിക്കുന്ന സൗഹൃദം. അതാകട്ടെ ഉന്നതവും ഊഷ്മളവും. സൈദിന്റെ ഒരു അടയാളവും അത് തന്നെ.
അത് നിലനിൽക്കട്ടെ. സൈദിനോടും ഞാൻ ചോദിച്ചു - മറ്റൊരു പേരില്ല, പട്ല അബ്ബാസ് മാഷ് മാത്രം. 'സാമൂഹികം മുതൽ വിദ്യാഭ്യാസം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾ ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്ന്. അദ്ദേഹം എവിടെ? ഞങ്ങൾ എവിടെ? രാവും പകലും വ്യത്യാസം'. സൈദിന്റെ ഉപ്പയുടെ പേര് മുഹമ്മദ് കരോഡി. ഉമ്മ: ബീഫാത്വിമ. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ലത്തീഫ്, ഫാത്തിമ ഫിദ, ഫറാസ് മുഹമ്മദ്, ഇൻസാൻ അലി, ഫഹീം അബ്ദുല്ല. മരുമകൻ : അബ്ദുൽ വാജിദ്. കൂട്ടത്തിൽ, 2007 മുതൽ തുടങ്ങിയ 'പ്രതീക്ഷ' കൂട്ടായ്മയിലും സൈദുണ്ട്, സിപിയിലും (Connecting Patla) സജീവമാണ്. അവയുടെ നേതൃത്വങ്ങളിലും അദ്ദേഹമുണ്ട്, തനിക്ക് പറ്റുന്ന രീതിയിൽ.
സംസാരത്തിന്റിടയിൽ സൈദ് പറഞ്ഞു, നമ്മുടെ യുവത്വത്തിന് ഒരുപാടു ചെയ്യാനുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ അറിയാനും തിരിച്ചറിയാനും സജീവമായി പ്രവർത്തിക്കാനും കുഞ്ഞുമക്കളും യുവാക്കളും ഇറങ്ങണം. നമ്മുടെ പട്ലയുടെ സാംസ്കാരിക ഘടകങ്ങളും (എല്ലാ തലത്തിലുമുള്ള) വിഭവങ്ങളും ഒരുമിച്ച് കൊണ്ടു വരാൻ നമ്മുടെ യുവത്വത്തിന് സാധിക്കണം. അവരിൽ പ്രതീക്ഷയുണ്ട്. സി എച്ചും സൈദും തിരക്കിലാണ്. ആയുരാരോഗ്യത്തോടെ എല്ലാം ചെയ്യാനും കൂടപ്പിറപ്പിനെ പോലെ നമ്മുടെ കൂടെ പ്രവർത്തിക്കാനും അവർക്ക് സാധിക്കട്ടെ . പ്രാർത്ഥനകൾ, നന്മകൾ.
Keywords: Article, Editor’s-Choice, Activists, Patla, Public, School, CH Aboobackar and Said, Faces of Patla.< !- START disable copy paste -->