Join Whatsapp Group. Join now!

Novel | ബാലകൃഷ്ണൻ ചെർക്കളയുടെ 'വാക്കുരിയാട്ടം' നോവൽ ചർച്ച ശ്രദ്ധേയമായി

ഡോ. എൻ പി വിജയൻ വിഷയം അവതരിപ്പിച്ചു Balakrishnan Cherkala, Novel, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളായ തെയ്യങ്ങൾ ജന്മി നാടുവാഴി വ്യവസ്ഥയിലെ നൃശംസകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോ. എൻ പി വിജയൻ അഭിപ്രായപ്പെട്ടു. പാരമ്പര്യ കുലത്തൊഴിലായി തെയ്യം കെട്ട് സ്വീകരിക്കേണ്ടി വന്ന പച്ച മനുഷ്യരുടെ ജീവിത നെരിപ്പോടിൽ നിന്നാണ് വാക്കുരിയാട്ടം തിടം വെച്ച് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

  


സംസ്കൃതി കാസർകോട് സംഘടിപ്പിച്ച, ബാലകൃഷ്ണൻ ചെർക്കളയുടെ വാക്കുരിയാട്ടം നോവൽ ചർച്ചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ. വിജയൻ. വിവിധ ഐതീഹ്യ ഉൾക്കഥകളാൽ സമ്പന്നമായ വാക്കുരിയാട്ടം തെയ്യം കലാരൂപങ്ങളുടെ ഒരു കൈപ്പുസ്തകം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 



എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. അമീർ പള്ളിയാൻ ആമുഖ പ്രസംഗം നടത്തി. സെക്രടറി കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. മുൻ കൊളീജിയറ്റ് അസി. ഡയറക്ടർ പ്രൊഫ. ഗോപിനാഥൻ, എം എ മുംതാസ് ടീചർ, മധു എസ് നായർ, അശ്റഫലി ചേരങ്കൈ, രവി ബന്തടുക്ക, കെ എച് എം ശരീഫ് കൊടവഞ്ചി എന്നിവർ സംസാരിച്ചു. ബാലകൃഷ്‌ണൻ ചെർക്കള നോവൽ രചനാ വിശേഷങ്ങൾ പങ്കുവെച്ചു. സിദ്ദീഖ് പടപ്പിൽ നന്ദി പറഞ്ഞു.

Keywords: News, Malayalam-News, Kasargod, Kasaragod-News, Balakrishnan Cherkala, Novel, Malayalam News, Balakrishnan Cherkala's novel discussion held

Post a Comment