Join Whatsapp Group. Join now!

Anniversary | പെര്‍ളയിലെ മറാഠി ബോര്‍ഡിംഗ് ഹോളിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു Marathi Boarding Hall, Perla, Anniversary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പെര്‍ള: (MyKasargodVartha) ശ്രീ ശാരദ മറാഠി സമാജ് സേവാ സംഘം പെര്‍ള, ശാരദ മറാഠി മഹിളാ വേദികെ പെര്‍ള, ശാരദ മറാഠി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ പെര്‍ള ബജകൂട്ലിയിലുള്ള മറാഠി ബോര്‍ഡിംഗ് ഹോളിന്റെ അഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹവനം, സാമൂഹിക സത്യനാരായണ പൂജ, വാഗ്‌ദേവി ഭജന മണ്ഡലിയുടെ ഭജന എന്നിവ നടന്നു.
                  
Marathi Boarding Hall Perla

തുടര്‍ന്ന് നടന്ന പരിപാടിയില്‍ ശാരദ മറാഠി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബി ജി നായിക് അധ്യക്ഷത വഹിച്ചു. ഐആര്‍എസ് ഡെപ്യൂടി കമീഷണര്‍ ഡോ. മിതോഷ് രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡികെ ജില്ലാ മറാഠി സംരക്ഷണ സമിതി പ്രസിഡന്റ് അശോക് നായിക് കെഡില, കെ ജി നായിക് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.


ശാരദ മറാഠി വിമന്‍സ് ഫോറം പ്രസിഡന്റ് വാരിജ അഡ്യനട്ക, സതീഷ് കുമാര്‍ കയറു, കാനറ ബാങ്ക് മുന്‍ സീനിയര്‍ മാനജര്‍ എന്‍ പി നായിക്, ശോഭ ഗോപാലന്‍ മഞ്ചേശ്വരം, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ മുന്‍ മാനജര്‍ നാരായണ നായിക് എസ്‌ഐ പല്ലകന്‍, ശാരദ മറാഠി ചാരിറ്റബിള്‍ ട്രസ്റ്റ് മാനജിങ് ട്രസ്റ്റി ഡോ. ബി നാരായണ നായിക്, പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഡോ. ബി ശിവ് നായിക്, ട്രസ്റ്റ് ട്രഷറര്‍ ഡോ. കൃഷ്ണ നായിക് കാസര്‍കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
        
Marathi Boarding Hall Perla

ചടങ്ങില്‍ എസ്എസ്എസ്സി മുതല്‍ ബിരുദാനന്തര ബിരുദം വരെ ഏറ്റവും കൂടുതല്‍ മാര്‍ക് നേടിയ സൊസൈറ്റിയിലെ വിദ്യാര്‍ഥികള്‍, 2022-23ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അസോസിയേഷന്‍ അംഗങ്ങള്‍, മുതിര്‍ന്ന അഞ്ച് പേര്‍ എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചു. സമാജം, ദേശീയ-സംസ്ഥാന തലങ്ങളില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചവരെയും അനുമോദിച്ചു. ദയാനന്ദ പട്ടേല്‍ ബാലേഗുലി, കുസുമാവതി ടീച്ചര്‍, ഭവാനി സംസാരിച്ചു. ശാരദ മറാഠി സമാജ് സേവാസംഘം പ്രസിഡന്റ് ബാലകൃഷ്ണ നായിക് ബാരിക്കാട് സ്വാഗതവും ലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു. സമാജത്തിലെ പ്രതിഭകള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ശ്രദ്ധേയമായി.

Keywords: Marathi Boarding Hall, Perla, Anniversary, Malayalam News, Kerala News, Kasaragod News, 5th anniversary of Marathi Boarding Hall in Perla celebrated.
< !- START disable copy paste -->

Post a Comment