Join Whatsapp Group. Join now!

Thanima | തനിമ സാഹിത്യ വേദിയുടെ സാഹിത്യ സദസ് വേറിട്ട അനുഭവമായി; നല്ല കഥകൾ മനുഷ്യന്റെ ഹൃദയങ്ങളെ ആർദ്രമാക്കുമെന്ന് റഹ്‌മാൻ തായലങ്ങാടി

ഡോ. എഎ അബ്ദുൽ സത്താർ ആമുഖഭാഷണം നടത്തി Thanima, Writers, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) നല്ല കഥകൾ മനുഷ്യന്റെ ഹൃദയങ്ങളെ ആർദ്രമാക്കുമെന്നുo കാലമെത്ര കഴിഞ്ഞാലും അത്തരം കഥകൾ നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഹ്‌മാൻ തായലങ്ങാടി പറഞ്ഞു. അത് തന്നെയാണ് കാലമിത്ര കഴിഞ്ഞും ബശീറിന്റെയും കാരൂരിന്റെയും മാധവിക്കുട്ടിയുടെയും കഥകൾ നമ്മെ നിരന്തരം പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Thanima, Writers, Thanima Sahithya Vedi conducted 'Sahithya Sadass'.

തനിമ കലാസാഹിത്യ വേദി സംഘടിപ്പിച്ച 'കഥാസാഗരം - കഥ വായനപുനർവായന' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റഹ്‌മാൻ തായലങ്ങാടി. തനിമ കലാസാഹിത്യ വേദി പ്രസിഡണ്ട് അബൂ ത്വാഈ അധ്യക്ഷത വഹിച്ചു. ഡോ. എഎ അബ്ദുൽ സത്താർ ആമുഖഭാഷണം നടത്തി.

News, Kasaragod, Kerala, Thanima, Writers, Thanima Sahithya Vedi conducted 'Sahithya Sadass'.

തനിമ കോഴിക്കോട് ജില്ലാ ഘടകം കൈമാറിയ ഡോ. മൻസൂർ വരച്ച, അടുത്തിടെ വിട പറഞ്ഞ എഴുത്തുകാരൻ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ഛായാചിത്രം ജില്ലാ ലൈബ്രറിയിലേക്ക് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോധരന് അബൂ ത്വാഈ കൈമാറി. അശ്റഫ് അലി ചേരങ്കൈ സ്വാഗതവും അബൂബകർ ഗിരി നന്ദിയും പറഞ്ഞു.

News, Kasaragod, Kerala, Thanima, Writers, Thanima Sahithya Vedi conducted 'Sahithya Sadass'.

എഎസ് മുഹമ്മദ് കുഞ്ഞിയുടെ കഥയും കള്ളനും, ഹരീഷ് പന്തക്കലിന്റെ പാപനാശിനി, കെഎം അബ്ബാസിന്റെ കഥ കല്ലറകളുടേത് എന്നീ കഥകൾ യഥാക്രമം എംഎ മുംതാസ് ടീചർ, പി എം അബ്ദുൽ സമീർ, അരീബ അൻവർ ശംനാട് എന്നിവർ സദസിൽ വായിച്ചു. തുടർന്ന് കഥകളെ അപഗ്രഥിച്ചുകൊണ്ട് ഗവ. കോളജ് ഇൻഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ നിജ ആർ, നോവലിസ്റ്റ് ബാലകൃഷ്ണൻ ചെർക്കള, എഴുത്തുകാരൻ കെപിഎസ്. വിദ്യാനഗർ എന്നിവർ സംസാരിച്ചു.

പ്രൗഢമായ സ്നേഹസ്പർശം പരിപാടിയിൽ പുരസ്കാര ജേതാക്കളെ അനുമോദിച്ചു. മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയെ റഹ്‌മാൻ തായലങ്ങാടിയും ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവ് എംഎ മുംതാസ് ടീചറെ പ്രസ് ക്ലബ് മുൻ പ്രസിഡണ്ട് ടിഎ ശാഫിയും, ഗ്രാമ സ്വരാജ് പ്രതിഭ അവാർഡ് ജേതാവ് സലീം സന്ദേശം ചൗക്കിയെ എഴുത്തുകാരൻ ജബ്ബാർ ചെറുവത്തൂരും ആദരിച്ചു.

Keywords: News, Kasaragod, Kerala, Thanima, Writers, Thanima Sahithya Vedi conducted 'Sahithya Sadass'.
< !- START disable copy paste -->

Post a Comment