Join Whatsapp Group. Join now!

Book Discussion | വടക്കിന്റെ ഓരോ വാക്കിനും നൃത്തം വെക്കുന്ന സൗന്ദര്യമെന്ന് പ്രൊഫ. കെ പി ജയരാജന്‍; 'വാക്കിന്റെ വടക്കന്‍ വഴികള്‍' പുസ്തക ചര്‍ച്ച ശ്രദ്ധേയമായി

ഉബൈദ് പഠന കേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു Book Discussion, Thalanagara, Prof. K P Jayarajan, Rahman Thayalangadi, Malayalam News
തളങ്കര: (my.kasargodvartha.com) വടക്കിന്റെ ഓരോ വാക്കും നൃത്തം വെക്കുന്നവയാണെന്നും അത്രമാത്രം സൗന്ദര്യം അവയ്ക്കുണ്ടെന്നും പ്രഭാഷകനും കണ്ണൂര്‍ സർവകലാശാല മുന്‍ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളറുമായ പ്രൊഫ. കെ പി ജയരാജന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ ഭാഷാ വൈജ്ഞാനിക ലോകത്തിലേക്ക് തുറക്കുന്ന താക്കോലാണ് റഹ്‌മാൻ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍'. ഈ പുസ്തകത്തിലൂടെ വടക്കന്‍ വാക്കുകളുടെ അതിശയങ്ങളിലേക്കും അത്ഭുതങ്ങളിലേക്കുമാണ് റഹ്‌മാൻ തായലങ്ങാടി നമ്മെ നയിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

News, Thalangara, Kasaragod, Kerala, Book Discussion, Prof. K P Jayarajan, Rahman Thayalangadi, Kasaragod: Book discussion held.

'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി ടി ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രം തളങ്കരയിലെ വെല്‍ഫിറ്റ് മാനറില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉബൈദ് പഠന കേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ടി എ ശാഫി സ്വാഗതം പറഞ്ഞു.

News, Thalangara, Kasaragod, Kerala, Book Discussion, Prof. K P Jayarajan, Rahman Thayalangadi, Kasaragod: Book discussion held.

കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, തനിമ പ്രസിഡണ്ട് അബൂ ത്വാഈ, വി വി പ്രഭാകരന്‍, എ അബ്ദുർ റഹ്‌മാൻ, ഡോ. എം പി ശാഫി ഹാജി, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, പി എസ് ഹമീദ്, മുംതാസ് ടീചര്‍, ഹബീബ് കെ കെ പുറം തുടങ്ങിയവര്‍ സംസാരിച്ചു. റഹ്‌മാൻ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. അഡ്വ. വി എം മുനീര്‍ നന്ദി പറഞ്ഞു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കാസര്‍കോട്ടെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേര്‍ സംബന്ധിച്ചു.

Keywords: News, Thalangara, Kasaragod, Kerala, Book Discussion, Prof. K P Jayarajan, Rahman Thayalangadi, Kasaragod: Book discussion held.
< !- START disable copy paste -->

Post a Comment