Join Whatsapp Group. Join now!

Ayushman Mela | ആയുഷ്മാൻ മേള: ടിബി യൂനിറ്റ് തല ഉദ്ഘാടനം ജെനറൽ ആശുപത്രിയിൽ നിർവഹിച്ചു

ക്ഷയരോഗത്തെക്കുറിച്ച് ബോധവൽകരണം നടത്തും Ayushman Mela, TB Unit, General Hospital, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) ആയുഷ്മാൻ മേളയുടെ കാസർകോട് ടി ബി യൂണിറ്റ് തല ഉദ്ഘാടനം ജെനറൽ ആശുപത്രി വളപ്പിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹെൽത് ആൻഡ് വെൽനെസ് സെന്റർ തലത്തിൽ നടത്തുന്ന മേളകളിൽ ക്ഷയരോഗത്തെക്കുറിച്ച് ബോധവൽകരണം നടത്തുമെന്നും ബോധവൽകരണത്തിന് നിർമാർജനത്തിൽ ഉന്നത പ്രാധാന്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
 



എല്ലാ സേവനങ്ങളും ഇതിനോടകം നൽകുന്നുണ്ടെങ്കിലും ഇത്തരം മേളകളിലൂടെ അത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാൽ അഹ്‌മദ്‌ ചടങ്ങിൽ പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ടി ബി യൂണിറ്റ് മെഡികൽ ഓഫീസർ ഡോ. നാരായണ പ്രദീപ്, ഡോ. വെങ്കട്ട ഗിരി തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Ayushman Mela, TB Unit, General Hospital, Malayalam News, Ayushman Mela: TB Unit level inaugurated at General Hospital.

Post a Comment