Join Whatsapp Group. Join now!

A Abdur Rahman | പകർച്ചവ്യാധി: സർകാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപെടുത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ

'സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വിധം ഫീസ് ഈടാക്കാൻ തുടങ്ങി' A Abdur Rahman, Muslim League, Health, Govt Hospital, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) സംസ്ഥാനത്താകെ പകർച്ചവ്യാധികൾ പടർന്ന് പിടിച്ചുകൊണ്ടിരിക്കുമ്പോൾ കാസർകോട് ജില്ലയിൽ ആരോഗ്യപരിപാലനത്തിന് യാതൊരു വിധ സൗകര്യങ്ങളുമില്ലാതെ പൊതുജനങ്ങൾ നട്ടം തിരിയുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർകാർ കാസർകോട് ജില്ലക്ക് അനുവദിച്ച മെഡികൽ കോളജിനെ എൽഡിഎഫ് സർകാർ കാഴ്ച വസ്തുവാക്കി മാറ്റി ദുരിതമനുഭവിക്കുന്ന ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കാസർകോട് ജില്ലക്കാർ വിദഗ്ധ ചികിത്സക്കായ് കർണാടകയെയും ഇതര ജില്ലയേയും ആശ്രയിക്കേണ്ട ഗതികേടിലാണ്.

News, Kasargod, Kerala, A Abdur Rahman, Muslim League, Health, Govt Hospital, A Abdur Rahman said that necessary arrangements should be made in government health centers.

പഴയ കാലത്ത് ധർമാശുപത്രികളായിരുന്ന സർകാർ ആശുപത്രികൾ ഇന്ന് ചികിത്സക്കും സേവനങ്ങൾക്കും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വിധം ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുന്നു. ആശുപത്രികളുടെ ഗേറ്റ് കടക്കാൻ ഫീസ് വാങ്ങിക്കുന്നത് സർകാർ ആശുപത്രികളിൽ മാത്രമാണ്. സർകാർ ആശുപത്രികളെ സാധാരണക്കാരുടെ ആശാ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ജില്ലയിൽ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

Keywords: News, Kasargod, Kerala, A Abdur Rahman, Muslim League, Health, Govt Hospital, A Abdur Rahman said that necessary arrangements should be made in government health centers.
< !- START disable copy paste -->

Post a Comment