Join Whatsapp Group. Join now!

Talent meeting | പേറയിൽ എഡ്യൂകേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പ്രതിഭ സംഗമം നവ്യാനുഭവമായി

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു Chattanchal, Malayalam News, Education , Sports, കാസറഗോഡ് വാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com) പേറയിൽ എഡ്യൂകേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹോളിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം നവ്യാനുഭവമായി. പത്താം ക്ലാസ്, പ്ലസ്ടു മത്സരം പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മറ്റു വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.
 


ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രേഷ്മ പേറയിൽ ചെറുവത്തൂർ, ദേശീയ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗം ആയിരുന്ന സുകന്യ കെ എം കല്ലളി, ദേശീയ അത്ലറ്റിക് മീറ്റിൽ ഹൈജംപിൽ സ്വർണ മെഡൽ നേടിയ അർച്ചിത് എസ് നായർ പാണൂർ, സി എസ് ആർ നെറ്റ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ശ്രീലേഖ മണ്യം, കേരള സംസ്ഥാന മാസ്റ്റേഴ്സ് അത് ലെറ്റിക് മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ രണ്ടാം സ്ഥാനം നേടിയ ബാലാമണി വൈകുണ്ടൻ മുന്നാട്, സംസ്ഥാന സ്കൂൾ ചാംപ്യൻഷിപിൽ ഹാൻഡ് ബോളിൽ ഒന്നാം സ്ഥാനം നേടിയ അനുശ്രീ മാധവൻ കുണ്ടം കുഴി , സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ടിൽ എ ഗ്രേഡ് നേടിയ ശ്രീനിമോൾ എം ജി മുണ്ടകൈ, കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ശ്രീയ സുനിൽ മുനൂർ എന്നിവർ അനുമോദിക്കപ്പെട്ടവരിൽ ഉൾപെടുന്നു.

യോഗത്തിൽ ട്രസ്റ്റ്‌ ചെയർമാൻ ഡോ. ബാലകൃഷ്ണൻ നായർ അച്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സുരേഷ് പുല്ലൂർ, സെക്രടറി മധുകുമാർ പേറയിൽ, ട്രഷറർ രാമകൃഷ്ണൻ ബാര, ശ്രീധരൻ മണ്യം, കൊറത്തിക്കുണ്ട് കുഞ്ഞമ്പു നായർ, ജയചന്ദ്രൻ കളക്കര, വിജയൻ നായർ ബേഡകം, കുശലകുമാരി കാസർകോട് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർ സർടിഫികറ്റുകൾ വിതരണം ചെയ്തു. നിത്യാനന്ദ പോളിടെക്‌നിക് പ്രൊഫസർ ഡോ. കുഞ്ഞമ്പു കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു.


Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Chattanchal, Malayalam News, Education, Sports, Perayil Educational and Charitable Trust held Talent meeting.

Post a Comment