ഉദുമ: (my.kasargodvartha.com) ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂൾ പിടിഎ കമിറ്റിക്ക് പുതിയ ഭാരവാഹികളായി. രണ്ട് പാനലുകളിലായി നടന്ന ശക്തമായ മത്സരത്തിനൊടുവിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പിടിഎ ജെനറൽ ബോഡി യോഗം പ്രിൻസിപൽ കെ വി അശ്റഫിന്റെ അധ്യക്ഷതയിൽ ചേർന്നു. ഹെഡ്മാസ്റ്റർ ടിവി മധുസൂദനൻ സ്വാഗതം പറഞ്ഞു.
ഹയർ സെകൻഡറി വാർഷിക റിപോർട് സ്റ്റാഫ് സെക്രടറി റോച്ചോ എഡിഷനും ഹൈസ്കൂൾ വാർഷിക റിപോർട് സ്റ്റാഫ് സെക്രടറി ബാബു സുരേഷും അവതരിപ്പിച്ചു. ഹയർ സെകൻഡറി സീനിയർ അസിസ്റ്റൻ്റ് സി അയ്യപ്പൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ടി അസീസ് എന്നിവർ പ്രസംഗിച്ചു.
പിടിഎ കമിറ്റി: സത്താർ മുക്കുന്നോത്ത് (പ്രസിഡന്റ്), ചന്ദ്രൻ നാലാം വാതുക്കൽ (വൈസ് പ്രസിഡന്റ്), കെ സുകുമാരി, മൻമോഹൻ, ഹംസ ദേളി, പി അബ്ബാസ്, പുഷ്പ ആറാട്ട് കടവ്, ശകുന്തള ഭാസ്കരൻ, ഫറൂഖ് ഖസ്മി, കമലാക്ഷൻ നാലാം വാതുക്കൽ, ബശീർ പാക്യാര (എക്സിക്യൂടീവ് അംഗങ്ങൾ).
Keywords: PTA Committee, New office bearers, Udma, Govt School, Malayalam News, Kasargod, Kasaragod-News, New office bearers for Udma Govt Higher Secondary School PTA Committee
PTA Committee | ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂൾ പിടിഎ കമിറ്റിക്ക് പുതിയ ഭാരവാഹികൾ; സത്താർ മുക്കുന്നോത്ത് പ്രസിഡൻ്റ്, ചന്ദ്രൻ നാലാം വാതുക്കൽ വൈസ് പ്രസിഡൻ്റ്
ജെനറൽ ബോഡി പ്രിൻസിപൽ കെ വി അശ്റഫ് അധ്യക്ഷത വഹിച്ചു