ജമാഅത് കമിറ്റി പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി അബ്ദുര്‍ റഹ്മാന്‍ സഫര്‍ സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എംഎല്‍എമാരായ അഡ്വ. സിഎച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ വിശിഷ്ടാതിഥിയായി. ഫാദര്‍ ബേബി മാത്യു, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി, മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, കാലികറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ടിഎ അബ്ദുല്‍ മജീദ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ആധ്യാത്മിക പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്ര ശേഖരന്‍, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കെവി ബാലകൃഷ്ണന്‍, കെബിഎം ശരീഫ്, രമേശന്‍ കൊപ്പല്‍, അന്‍വര്‍ മാങ്ങാട്, തമ്പാന്‍ കൊക്കാല്‍, എം പത്മനാഭന്‍, സികെ വേണു, എംകെ നാരായണന്‍, അഹ്മദ് കൊപ്പല്‍, പിഎം അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ശാദ് അകാഡമി വിദ്യാര്‍ഥികള്‍ സൂഫി സംഗീതം അവതരിപ്പിച്ചു.
ഹാഫിസ് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തി. ടിഎ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. പിഎം ഫൈസല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍ ജൗഹരി ഷിറിയ, പിഎ മുഹമ്മദ് കുഞ്ഞി ദാരിമി, അബ്ദുര്‍ റഹ് മാന്‍ മുസ് ലിയാര്‍, സുല്‍ഫിഖര്‍ വാഫി, മുഹമ്മദലി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ കാപ്പില്‍, അബ്ദു സമദ് ഹുദവി, കെഎ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന മെഡികല്‍ കാംപ് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. യൂസഫ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ടിവി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, പി ശകുന്തള, ജലീല്‍ കാപ്പില്‍ പ്രസംഗിച്ചു. ഉമറാ സംഗമത്തില്‍ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉല്‍ബോധനം നടത്തി. കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ സഫര്‍ സ്വാഗതം പറഞ്ഞു.
Keywords: Udma Padinhar, Jamaath Committee, expatriates, Malayalam News, Udma Padinhar Muhyuddeen Juma Masjid, Panakkad Sayyid Muenali Shihab Thangal, Humanitarian meeting organized at Udma Padinhar Muhyuddeen Juma Masjid.
< !- START disable copy paste -->