കുമ്പള: (my.kasargodvartha.com) മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന വാഹനങ്ങളില്‍ 'പ്രസ്' സ്റ്റികര്‍ പതിക്കുന്നതിനെതിരെ കുമ്പള പ്രസ് ഫോറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. 'കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാജ സ്റ്റികര്‍ പതിച്ച് ഓടുന്ന വാഹനങ്ങള്‍ നിരവധിയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ന പേരില്‍ സ്വന്തമായി വാര്‍ത്താ പോര്‍ടലോ ഓഫീസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ പ്രസ് സ്റ്റികര്‍ പതിച്ച വാഹനങ്ങളില്‍ എത്തി ഭീഷണിപ്പെടുത്തിയും മറ്റും ആളുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പരസ്യങ്ങള്‍ക്കെന്ന പേരില്‍ പണപ്പിരിവ് നടത്തുന്നു. ഇത് മാന്യമായി പ്രവര്‍ത്തിച്ചു വരുന്ന മാധ്യമങ്ങള്‍ക്കും ജീവനക്കാര്‍ക്കും പേരുദോഷം ഉണ്ടാക്കുന്നു', പരാതിയില്‍ പറയുന്നു.
അംഗീകൃത മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരോ, പ്രസ് ക്ലബുകളിലോ പ്രസ് ഫോറങ്ങളിലോ അംഗങ്ങളോ അല്ലാത്തവര്‍ വാഹനങ്ങളിലും പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന മൈക്, കാമറ തുടങ്ങിയ ഉപകരണങ്ങളില്‍ പ്രസ് എന്ന സ്റ്റികര്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെഎംഎ സത്താര്‍, സെക്രടറി അബ്ദുല്ല കുമ്പള, ട്രഷറര്‍ ലത്വീഫ് കുമ്പള, ധന്‍രാജ്, ത്വാഹിര്‍, സുബൈര്‍ തുടങ്ങിയ ഭാരവാഹികള്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ നേരിട്ട് എത്തിയാണ് പരാതി കൈമാറിയത്.
Keywords: Press Forum, Kumbla, Police Complaint, Kerala News, Kasaragod News, Complaint to district police chief demanding ban on affixing 'press' stickers on vehicles pretending to be media workers.
< !- START disable copy paste -->