Join Whatsapp Group. Join now!

Razaq Paleri | കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന് റസാഖ് പാലേരി; 'വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണം'

'ബജറ്റില്‍ ആവശ്യമായ തുക നീക്കിവെക്കണം' Welfare Party, Politics, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (my.kasargodvartha.com) പ്രഭാകരന്‍ കമീഷന്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരള പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് കോ- ഓപറേറ്റീവ് ബാങ്ക് ഹോളില്‍ നടന്ന സാമൂഹ്യനീതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
       
Welfare Party, Politics, Malayalam News, Razaq Paleri, Kerala News, Kasaragod News, Kasaragod Development, Razaq Paleri wants to solve backwardness of Kasaragod district.

ജില്ലയിലെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ബജറ്റില്‍ ആവശ്യമായ തുക നീക്കിവെക്കണം. ജില്ലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ വിവിധ സാമുദായിക സാമൂഹ്യ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി ജ്യോതിവാസ് പറവൂര്‍, അന്‍സാര്‍ അബൂബകര്‍, രേഷ്മ കരിവേടകം, മധു പരപ്പച്ചാല്‍, ബാബു ജോസഫ്, പി പി ബാബു, കെ കരുണാകരന്‍, ഷാജു പടന്ന, ഗോവിന്ദന്‍ മേലത്ത്, വാസന്തി ഹൊസങ്കടി, എം ആര്‍ പവിത്രന്‍, പ്രവീണ്‍, ജ്യോതിലാഷ്, വിനീത്, ഹമീദ് മേലാങ്കോട്, ടി കെ അശ്‌റഫ്, മഹ്മൂദ് പള്ളിപ്പുഴ, ഹമീദ് കക്കണ്ടം എന്നിവര്‍ സംസാരിച്ചു. സി എച് മുത്വലിബ് സ്വാഗതവും സി എച് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Welfare Party, Politics, Malayalam News, Razaq Paleri, Kerala News, Kasaragod News, Kasaragod Development, Razaq Paleri wants to solve backwardness of Kasaragod district.
< !- START disable copy paste -->

Post a Comment