Join Whatsapp Group. Join now!

Protest | രൂക്ഷമായ വിലക്കയറ്റത്തിനെതിരെ മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സര്‍കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ വേണമെന്ന് ആവശ്യം Inflation, Malayalam News, Mogral, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (my.kasargodvartha.com) നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയര്‍ന്ന് വാനം മുട്ടെയായിട്ടും നിയന്ത്രിക്കാനോ പിടിച്ചുനിര്‍ത്താനോ സാധിക്കാത്ത സര്‍കാര്‍ സമീപനം ജനജീവിതം ദുസഹമാക്കുന്നതായി മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. അവശ്യ സാധനങ്ങളുടെ രൂക്ഷമായ വിലവര്‍ധനവ് മൂലം, സാധരണക്കാര്‍ ദുരിതം പേറി ദൈനംദിന ജീവിതം തള്ളിനീക്കുമ്പോഴും ഒന്നും അറിയാത്ത മട്ടില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നത് ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
        
Inflation, Malayalam News, Mogral, Kerala News, Kasaragod News, Mogral Desheeya Vedi, Pricee Hike, Mogral Desheeya Vedi organized protest against inflation.

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ വേണമെന്ന് വിലവിവരം സൂചിപ്പിച്ച പ്ലകാര്‍ഡുകളേന്തി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാന്‍, ജെനറല്‍ സെക്രടറി ടി കെ ജഅഫര്‍, ട്രഷറര്‍ മുഹമ്മദ് കെ പി, സെക്രടറി എം വിജയകുമാര്‍, അശ്‌റഫ് പെര്‍വാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, അശ്‌റഫ് സാഹിബ്, എച് എം കരീം, മുഹമ്മദ് കുഞ്ഞി ടൈല്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Inflation, Malayalam News, Mogral, Kerala News, Kasaragod News, Mogral Desheeya Vedi, Pricee Hike, Mogral Desheeya Vedi organized protest against inflation.
< !- START disable copy paste -->

Post a Comment