Join Whatsapp Group. Join now!

Municipality | കാസര്‍കോട് നഗരസഭയില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു

ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു Kasaragod Municipality, Farmers, കൃഷി ഭവന്‍, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. നഗരസഭാ വനിത ഹോളില്‍ പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനും കൃഷി വര്‍കിംഗ് ഗ്രൂപ് കണ്‍വീനറുമായ അബ്ബാസ് ബീഗം, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുതിര്‍ന്ന കര്‍ഷകന്‍ പപ്പന്‍ എന്നിവര്‍ സംസാരിച്ചു.
                
Kasaragod Municipality, Farmers, Malayalam News, Karshaka Sabha, Karshaka Sabha Kasaragod, 'Karshaka Sabha' organized in Kasaragod Municipality.

കൃഷി ഫീല്‍ഡ് ഓഫീസര്‍ എംപി ശ്രീജ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെസി വിജയകുമാരി നന്ദിയും പറഞ്ഞു. കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു.
               
Kasaragod Municipality, Farmers, Malayalam News, Karshaka Sabha, Karshaka Sabha Kasaragod, 'Karshaka Sabha' organized in Kasaragod Municipality.

Keywords: Kasaragod Municipality, Farmers, Malayalam News, Karshaka Sabha, Karshaka Sabha Kasaragod, 'Karshaka Sabha' organized in Kasaragod Municipality.
< !- START disable copy paste -->

Post a Comment