Join Whatsapp Group. Join now!

Dead | പൂക്കോത്ത് തെരുവിലെ കെ കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

തളിപ്പറമ്പ് യുപി സ്‌കൂളില്‍ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ K Kannan Master Death, Obituary, Kerala News

തളിപ്പറമ്പ്: (my. kasargodvartha.com) പൂക്കോത്ത് തെരുവിലെ കെ കണ്ണന്‍ മാസ്റ്റര്‍(87) അന്തരിച്ചു. തളിപ്പറമ്പ്(കൊട്ടാരം) യുപി സ്‌കൂളില്‍ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ്. ഭാര്യ: യു പത്മിനി. മക്കള്‍: അജിത് കുമാര്‍(മുന്‍ പ്രവാസി), രാജഗോപാലന്‍(റൈറ്റ് ബ്രെയിന്‍ അഡ്വര്‍ടൈസ് മെന്റ്, പയ്യന്നൂര്‍), ദേവരാജന്‍(മെകാനികല്‍ എന്‍ജിനീയര്‍, ദുബൈ), രേണുക(വെള്ളൂര്‍).

മരുമക്കള്‍: വി ഷീന കുടുക്കിമൊട്ട(ഐഡിയല്‍ ഡകര്‍,ഏഴാംമൈല്‍), കെ കെ ബിന്ദു വെള്ളൂര്‍ (ക്ലാര്‍ക്, ടെക്‌നികല്‍ എഡ്യുകേഷന്‍ ഡയക്ടറേറ്റ്, തിരുവനന്തപുരം), ടി റാണി (മാഹി), വി മുരളീധരന്‍ വെള്ളൂര്‍ (മെകാനികല്‍ എന്‍ജിനീയര്‍, മുന്‍ പ്രവാസി).

സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍, കുഞ്ഞാക്കം (മാങ്ങാട് തെരു ). സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക്രണ്ടുമണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. 1971-ലെ സെന്‍സസ് പ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ വെള്ളിമെഡലും സര്‍ടിഫികറ്റും ലഭിച്ചിരുന്നു.

K Kannan Master of Pookoth street passed away, Kannur, News, Obituary, Dead, Teacher, Dead Body, Silver Medal, Certificate, Kerala.

കെ എ പി ടി യു തളിപ്പറമ്പ് താലൂക് ജോയന്റ് സെക്രടറി, തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് ബി ഇ എം എല്‍ പി സ്‌കൂള്‍ ഗ്രൂപ് കോ-ഓപറേറ്റിവ് സൊസൈറ്റി സെക്രടറി, തളിപ്പറമ്പ് ബ്ലോക് ഖാദി പ്രൊഡ്യുസേര്‍സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റിവ് സൊസൈറ്റി ഡയറക്ടര്‍, തളിപ്പറമ്പ് കോ- ഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി, ഡയറക്ടര്‍, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ്, കേരള പത്മശാലിയ സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം നവീകരണ കമിറ്റി അംഗം, കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ തൃച്ചംബരം യൂനിറ്റ് വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സാംസ്‌കാരിക വേദി അംഗം, തളിപ്പറമ്പ് സിറ്റിസന്‍ ഫോറം അംഗം, കേരള സീനിയര്‍ സിറ്റിസന്‍ ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Keywords: K Kannan Master of Pookoth street passed away, Kannur, News, Obituary, Dead, Teacher, Dead Body, Silver Medal, Certificate, Kerala. 

Post a Comment