Join Whatsapp Group. Join now!

Senior Journalists | പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനം

സംസ്ഥാന ജെനറല്‍ സെക്രടറി കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു Senior Journalist Forum, Journalist pension, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാന സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള - ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ അപേക്ഷകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമായ ജീവനക്കാരെ ഇതിനായി നിയമിക്കണമെന്നും എല്ലാ മാസവും ആദ്യ ആഴ്ച തന്നെ പെന്‍ഷന്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
          
Senior Journalist Forum, Journalist pension, Malayalam News, Kerala News, Kasaragod News, Senior Journalist Forum wants government to take action to avoid delay in distribution of journalist pension.

സംസ്ഥാന ജെനറല്‍ സെക്രടറി കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗവും മാധ്യമ പ്രവര്‍ത്തകരും വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് വിജയകുമാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ പ്രശ്‌നത്തില്‍ സര്‍കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് വി വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി സണ്ണി ജോസഫ് സ്വാഗതവും ട്രഷറര്‍ എന്‍ ഗംഗാധരന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന പെന്‍ഷന്‍ കമിറ്റി അംഗം റഹ്മാന്‍ തായലങ്ങാടി, ഖാലിദ് പൊവ്വല്‍, കെ മോഹനന്‍, പി പി കരുണാകരന്‍, നാരായണന്‍ കുട്ടി സി എസ്, പി ചന്ദ്രമോഹന്‍, കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കളായ ഖാലിദ് പൊവ്വല്‍, എന്‍ ഗംഗാധരന്‍ എന്നിവരെ സമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി പുസ്തകങ്ങള്‍ അനുമോദിച്ചു.
          
Senior Journalist Forum, Journalist pension, Malayalam News, Kerala News, Kasaragod News, Senior Journalist Forum wants government to take action to avoid delay in distribution of journalist pension.

Keywords: Senior Journalist Forum, Journalist pension, Malayalam News, Kerala News, Kasaragod News, Senior Journalist Forum wants government to take action to avoid delay in distribution of journalist pension.
< !- START disable copy paste -->

Post a Comment