കാസര്‍കോട്: (my.kasargodvartha.com) സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അണിനിരന്ന പ്രൗഢമായ സദസിന് മുന്നില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ റഹ്‌മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' പുസ്തകം പ്രകാശനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. അംബികാസുതന്‍ മാങ്ങാട് ഏറ്റുവാങ്ങി.
ചന്ദ്രഗിരിക്ക് വടക്കുള്ള നാട്ടുഭാഷയുടെ മനോഹാരിത പുതുതലമുറയ്ക്ക് പകരുകയാണ് പുസ്തകത്തിലൂടെ റഹ്‌മാന്‍ തായലങ്ങാടി. അരനൂറ്റാണ്ട് മുന്‍പൊക്കെ കാസര്‍കോട്ട് പ്രചാരത്തിലുണ്ടായിരുന്ന വാക്കുകള്‍ പുസ്തകത്തില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നു. കഥയും യാത്രാവിവരണവും നര്‍മവും ആത്മകഥാംശവുമെല്ലാം പുസ്തകത്തില്‍ ഒത്തുചേരുന്നു.
ചടങ്ങില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. വി എസ് അജിത്, അഡ്വ. വി എം മുനീര്‍, കെ എം ഹനീഫ്, എ അബ്ദുര്‍ റഹ്‌മാന്‍, അബു ത്വാഈ, സുമയ്യ തായത്ത്, നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, മുജീബ് അഹ്‌മദ്, പി ദാമോദരന്‍, ഡോ. എഎ അബ്ദുല്‍ സത്താര്‍, ടി എ ശാഫി, അശ്‌റഫലി ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. റഹ്‌മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. എം വി സന്തോഷ് സ്വാഗതവും രേഖ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Rahman Thayalangadi's book released, Media, Kasaragod, Book released, Writer, Ambikasuthan Mangad, Leela Krishnan, News, Chandragiri, Kerala.