Join Whatsapp Group. Join now!

Kathakali | നവ്യാനുഭവമായി പ്രഹ്ലാദ ചരിതം കഥകളി; പ്രധാന വേഷത്തില്‍ നിറഞ്ഞാടി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍

അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, Udma News
ഉദുമ: (my.kasargodvartha.com) അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഉദുമ കൊക്കാല്‍ നെല്ലിക്ക തറവാട്ടില്‍ നടന്ന പ്രഹ്ലാദ ചരിതം കഥകളി നവ്യാനുഭവമായി. ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തിയത് ശ്രദ്ധ പിടിച്ചുപറ്റി. നിയമപാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും പിതാവും കഥകളി ആചാര്യനുമായ നാട്യരത്‌നം കണ്ണന്‍ പാട്ടാളിയുടെ പ്രിയപ്പെട്ട കഥകളിയെ നെഞ്ചേറ്റി സ്‌നേഹിക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍. നേരത്തെയും നിരവധി വേദികളില്‍ കഥകളി വേഷത്തില്‍ നിറഞ്ഞാടിയിട്ടുണ്ട് ഡോ. വി ബാലകൃഷ്ണന്‍.
      
Malayalam News, Kerala News, Udma News, Prahlada Charitam Kathakali held in Uduma.

കോട്ടക്കല്‍ ഉണ്ണികൃഷ്ണന്‍, കലാനിലയം വാസുദേവന്‍, കുമാരി തേജല്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. കോട്ടക്കല്‍ സന്തോഷ്, കോട്ടക്കല്‍ വിനീഷ് (പാട്ട്), സദനം ജിതിന്‍, കലാമണ്ഡലം സജിത്ത് (ചെണ്ട), കോട്ടക്കല്‍ രമേശന്‍ (മദ്ദളം), കലാനിലയം പത്മനാഭന്‍ (ചുട്ടി) എന്നിവര്‍ പശ്ചാത്തല സാഹചര്യമൊരുക്കി. പരിപാടിയുടെ മുഖ്യ സംഘാടകനും ട്രസ്റ്റ് അംഗവുമായ ഭാസ്‌കരന്‍ ഉദുമ നന്ദി പറഞ്ഞു.
           
Malayalam News, Kerala News, Udma News, Prahlada Charitam Kathakali held in Uduma.
      
Malayalam News, Kerala News, Udma News, Prahlada Charitam Kathakali held in Uduma.

Keywords: Malayalam News, Kerala News, Udma News, Prahlada Charitam Kathakali held in Uduma.
< !- START disable copy paste -->

Post a Comment