കാസര്‍കോട്: (my.ksargodvartha.com) 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു. ജി എച് എസ് എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു.
ജി എച് എസ് എസ് പ്രിന്‍സിപല്‍ മുഹമ്മദ് കുഞ്ഞി കെസി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്‌സന്‍ രജനി കെ പ്രസംഗിച്ചു. സ്റ്റാഫ് സെക്രടറി പ്രകാശ സ്വാഗതവും മുനീര്‍ മാഷ് നന്ദിയും പറഞ്ഞു.
ടൗണ്‍ ജിയുപി സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍ അടുക്കത്ത് ബയല്‍, ഗവ. ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലേക്കാണ് പാത്രങ്ങള്‍ വിതരണം ചെയ്തത്.
Keywords:
Kasaragod Municipality distributed utensils to school canteens, Kasaragod, Utensils, News, Distribution, School, Inauguration, Education, Principal, Kerala.