Join Whatsapp Group. Join now!

Dalit League | മണിപ്പൂരിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദളിത് ലീഗ്; ചന്ദ്രഗിരിപ്പുഴയില്‍ മണ്‍ ചിരാതുകള്‍ ഒഴുക്കി

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എഎം കടവത്ത് ഉദ്ഘാടനം ചെയ്തു Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Dalit League, Manipur Violence
കാസര്‍കോട്: (my.kasargodvartha.com) മണിപ്പൂരിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് ദളിത് ലീഗ് കാസര്‍കോട് ജില്ലാ കമിറ്റി ചന്ദ്രഗിരിപ്പുഴയില്‍ മണ്‍ ചിരാതുകള്‍ ഒഴുക്കി ഐക്യദാര്‍ഢ്യം നടത്തി. കടുത്ത വംശീയ ഉന്മൂലനം നേരിടുന്ന തദ്ദേശീയര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ മണിപ്പൂര്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എഎം കടവത്ത് ഉദ്ഘാടനം ചെയ്തു.
   
Kerala News, Malayalam News, Dalit League, Manipur Violence, Dalit League expressed solidarity with tribals of Manipur.

മുസ്ലിം ലീഗ് മണ്ഡലം സെക്രടറി നാസര്‍ ചെര്‍ക്കളം, അമീര്‍ പള്ളിയാന്‍, കലാഭവന്‍ രാജു, അജ്മല്‍ തളങ്കര, മുജീബ് തളങ്കര, ഫൈസല്‍ പടിഞ്ഞാര്‍, അമാനുല്ല കോളിയാട്, ഖലീല്‍ കെകെ പുറം, ഖലീല്‍ പടിഞ്ഞാര്‍, രമേശന്‍ കൊപ്പല്‍, രാഘവേന്ദ്ര ചെങ്കള, ഗോപാല കൃഷ്ണന്‍ ബാങ്കോട്, നാരായണന്‍ ചട്ടഞ്ചാല്‍, രാജന്‍ മുന്നാട്, അശോക ഉപ്പള, ഉമേഷന്‍ ഹോന്നമൂല, സന്‍ജീവന്‍ കൊപ്പല്‍, ഉമേഷ്, സുഗു തുടങ്ങിയവര്‍ സംസാരിച്ചു. രമേശന്‍ മുതലപ്പാറ സ്വാഗതം പറഞ്ഞു.
     
Kerala News, Malayalam News, Dalit League, Manipur Violence, Dalit League expressed solidarity with tribals of Manipur.
    
Kerala News, Malayalam News, Dalit League, Manipur Violence, Dalit League expressed solidarity with tribals of Manipur.

Keywords: Kerala News, Malayalam News, Dalit League, Manipur Violence, Dalit League expressed solidarity with tribals of Manipur.
< !- START disable copy paste -->

Post a Comment