Join Whatsapp Group. Join now!

Obituary | പാലക്കുന്നിലെ മുതിര്‍ന്ന സിപിഎം നേതാവ് എം പി കുഞ്ഞമ്പു നിര്യാതനായി

16 വര്‍ഷത്തോളം കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത് മെമ്പറായിരുന്നു

കരിവെള്ളൂര്‍: (my.kasargodvartha.com) പാലക്കുന്നിലെ മുതിര്‍ന്ന സി പി എം നേതാവ് എം പി കുഞ്ഞമ്പു - (എം പി ചെറിയമ്പു-92) നിര്യാതനായി. സി പി എം പാലക്കുന്ന് ബ്രാഞ്ച് അംഗമാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ആണൂര്‍ സമുദായ ശ്മശാനത്തില്‍ നടക്കും. 

16 വര്‍ഷത്തോളം കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത് മെമ്പറായിരുന്നു. അവിഭക്ത കരിവെള്ളൂര്‍ ലോകല്‍ കമിറ്റി മെമ്പര്‍, കര്‍ഷക സംഘം കരിവെള്ളൂര്‍ വിലേജ് സെക്രടറി, കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ച് ചര്‍ച്ചയ്ക്ക് വിധേയമാകുന്നതില്‍ തൊണ്ണൂറാം വയസുവരെ സജീവമായിരുന്നു. 

ഭാര്യ: പരേതയായ കീനേരി യശോദ. മക്കള്‍: മുരളീധരന്‍ (റിട. എല്‍ ഐ സി അസി. ഡിവിഷന്‍ മാനേജര്‍), നളിനി (നിടുവപ്പുറം), ആശാഹരി (പരിസ്ഥിതി പ്രവര്‍ത്തക, റിട. അധ്യാപിക), ഉദയന്‍, ഡോ. യമുന (ജില്ലാ ആശുപത്രി, തിരുവനന്തപുരം), പരേതനായ രാജീവന്‍.

മരുമക്കള്‍: സുലജ (നീലേശ്വരം), ഹരി (പരിസ്ഥിതി പ്രവര്‍ത്തകന്‍, റിട വാടര്‍ അതോറിറ്റി ജീവനക്കാരന്‍), ദിനേശന്‍ പുത്തലത്ത് (സി പി എം സംസ്ഥാന സെക്രടറിയറ്റ് മെമ്പര്‍, പത്രാധിപര്‍ ദേശാഭിമാനി ദിനപത്രം), പരേതനായ ഭരതന്‍ (റിട. അധ്യാപകന്‍). 

സഹോദരങ്ങള്‍: പരേതരായ മഠത്തിന്‍ പടിക്കല്‍ കുഞ്ഞാതി, നാരായണന്‍, ചിരി, ബാലകൃഷ്ണന്‍, ജാനകി.

News, Kerala, Kasaragod, Obituary, Senior CPM leader of Palakunnu MP Kunjambu passed away.


സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ജില്ലാ സെക്രടറി എം വി ജയരാജന്‍ എന്നിവരടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കന്മാര്‍ മൃതദേഹം സൂക്ഷിച്ച പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പാലക്കുന്നിലെ വീട്ടിലുമെത്തി അനുശോചനമറിയിച്ചു.

Keywords: News, Kerala, Kasaragod, Obituary, Senior CPM leader of Palakunnu MP Kunjambu passed away.

Post a Comment