കണ്ണൂര്‍: (my.kasargodvartha.com) കൊളരാട് തെരു പ്രശാന്തത്തില്‍ റിട. നഴ്‌സിങ് സൂപ്രണ്ട് പി പി പത്മിനി (81) നിര്യാതയായി. രാഷ്ട്ര ദീപിക സബ് എഡിറ്റര്‍ നിഷാന്ത് ഘോഷ് മകനാണ്.
ഭര്‍ത്താവ്: പരേതനായ പാട്യം കെ കൃഷ്ണന്‍ (റിട. അധ്യാപകന്‍, ശിവപുരം ഹൈസ്‌കൂള്‍). നാദാപുരം, തലശേരി, വടകര എന്നീ ഗവ. ആശുപത്രികളില്‍ നഴ്‌സ്, ഹെഡ് നഴ്‌സ് എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്നു.
മക്കള്‍: പ്രശാന്ത് കുമാര്‍ (സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, ഇ എസ് ഐ, പാപ്പിനിശേരി), നിശാന്ത് ഘോഷ് (സബ് എഡിറ്റര്‍, ദീപിക, കണ്ണൂര്‍ യൂനിറ്റ്). മരുമക്കള്‍; സി എസ് സിന്ധു (പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ്. വടകര മോഡല്‍ പോളിടെക്‌നിക് കോളജ്), അഡ്വ. എ ശ്രീബ (വടകര ബാര്‍). സഹോദരന്‍: പരേതനായ ബാലന്‍ (എന്‍ ജീനീയര്‍, ജനറല്‍ റിസര്‍വ് എന്‍ജിനീയറിംഗ് ഫോഴ്‌സ്).
സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.
Keywords: News, Kerala, Obituary, Retd. Nursing Superintendent PP Padmini passed away.