Join Whatsapp Group. Join now!

Reception | ബന്തടുക്ക ഏണിയാടി മേഖലയില്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന നിരവധി കുടുംബങ്ങള്‍ക്ക് സ്വീകരണം നല്‍കി; ശാഖാ കമിറ്റി രൂപവത്കരിച്ചു

കെ ബി മുഹമ്മദ് കുഞ്ഞി ഹരിത ഷോള്‍ അണിയിച്ചു #Muslim-League-News, #ബന്തടുക്ക-വാര്‍ത്തകള്‍, #Eniyadi-News
ബന്തടുക്ക: (my.kasargodvartha.com) വിവിധ പാര്‍ടികളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഉദുമ മണ്ഡലം മുസ്ലിംലീഗ് ജെനറല്‍ സെക്രടറി കെ ബി മുഹമ്മദ് കുഞ്ഞി പുതുതായി പാര്‍ടിയില്‍ എത്തിയവരെ ഹരിത ഷോള്‍ അണിയിച്ച് സ്വീകരിച്ചു. കുറ്റിക്കോല്‍ പഞ്ചായതിലെ ബന്തടുക്ക ഏണിയാടി മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗ്, യൂത് ലീഗ് കമിറ്റികള്‍ രൂപവത്കരിച്ചതായി നേതാക്കള്‍ പറഞ്ഞു.
         
News, Kerala, Kasaragod, Muslim League, Muslim League Eniyadi, Kerala Muslim League, Reception held for who joined Muslim League.

മുസ്ലിം ലീഗിലേക്ക് കടന്നു വന്നവര്‍ക്ക് ഏണിയാടിയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ലത്വീഫ് പടുപ്പ് സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി, സലാം മാണിമൂല, ഫൈസല്‍ പടുപ്പ്, പി എം ഹൈദര്‍ അലി, സൈഫുദ്ദീന്‍ മാണിമൂല, കെ പി ഉമര്‍ പ്രസംഗിച്ചു.

മുസ്ലിം ലീഗ് ബന്തടുക്ക ഏണിയാടി ശാഖാ ഭാരവാഹികള്‍: മനാഫ് മാരിപ്പടുപ്പ് (പ്രസിഡണ്ട്), ഖാദര്‍ ഫൈസി തുരുത്തി (വൈസ് പ്രസിഡണ്ട്), ഹനീഫ് ഏണിയാടി (ജെനറല്‍ സെക്രടറി), സിദ്ദീഖ് ശുക്രിയ (സെക്രടറി), മുഹമ്മദ് ഉപ്പിനങ്ങാടി (ട്രഷറര്‍). മുസ്ലിം യൂത് ലീഗ് ഭാരവാഹികള്‍: ത്വാഹ ഏണിയാടി (പ്രസിഡണ്ട്), മിദ്ലാജ് (വൈസ് പ്രസിഡണ്ട്), അഹ്മദ് കബീര്‍ ഹുദവി (ജെനറല്‍ സെക്രടറി), ഹാശിം ഏണിയാടി (സെക്രടറി), തംസീര്‍ ഏണിയാടി (ട്രഷറര്‍).

Keywords: News, Kerala, Kasaragod, Muslim League, Muslim League Eniyadi, Kerala Muslim League, Reception held for who joined Muslim League.
< !- START disable copy paste -->

Post a Comment