Join Whatsapp Group. Join now!

Training | ലഹരിക്കെതിരെ പൊരുതാന്‍ വനിതകള്‍ക്കായി കുടുംബശ്രീയുടെ 'ഉള്ളുണര്‍ത്ത്'; പരിശീലന പരിപാടി ശ്രദ്ധേയമായി

Kudumbashree organized training programme for women, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) അജാനൂര്‍ ഗ്രാമപഞ്ചായത് പതിനാറാം വാര്‍ഡ് കുടുബശ്രീ യൂണിറ്റ് കൊളവയല്‍ ദാറുല്‍ ഉലൂം മദ്രസയില്‍ വനിതകള്‍ക്കായി ഏകദിന പരിശീലന പരിപാടി 'ഉള്ളുണര്‍ത്ത്' സംഘടിപ്പിച്ചു. കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സബ് ഇന്‍സ്പെക്ടര്‍ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍ സി എച് ഹംസ അധ്യക്ഷത വഹിച്ചു.
          
News, Kerala, Kasaragod, Kudumbashree, Drugs, Kudumbashree organized training programme for women.

കൊളവയല്‍ ജമാഅത് പ്രസിഡന്റ് ബി മുഹമ്മദ് കുഞ്ഞി ഹാജി മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കാടകം വിഷയാവതരണം നടത്തി. നാലാം വാര്‍ഡ് മെമ്പര്‍ സി കുഞ്ഞാമിന, സി ഡി എസ് മെമ്പര്‍ കെ വി മിനി, കൊളവയല്‍ ലഹരിമുക്ത ജാഗ്രതാ സമിതി ചെയര്‍മാന്‍ എം വി നാരായണന്‍, സി പി ഇബ്രാഹിം,എം ജയലക്ഷ്മി, കെ ജെ മറിയം, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസും കൊളവയലില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ചയായാണ് പരിശീലന കാംപ് സംഘടിപ്പിച്ചത്.

Keywords: News, Kerala, Kasaragod, Kudumbashree, Drugs, Kudumbashree organized training programme for women.
< !- START disable copy paste -->

Post a Comment