Join Whatsapp Group. Join now!

Merchants | പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾKasaragod Merchants' Association wants to end harassment of traders in the name of plastic inspection
കാസര്‍കോട്: (my.kasargodvartha.com) പ്ലാസ്റ്റിക് പരിശോധനയുടെ പേരില്‍ കടകളില്‍ കയറി കച്ചവടം തടസപ്പെടുത്തി വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Kasaragod, Kerala, News, President, Kasaragod Merchants' Association wants to end harassment of traders in the name of plastic inspection.

ഒരു ബദല്‍ സംവിധാനം ഏര്‍പെടുത്താതെയുള്ള നിരോധനം കച്ചവടക്കാര്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. തിരക്കേറിയ ഉത്സവ സീസണില്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്ന പേരില്‍, നിയമപരമായി ലൈസന്‍സും മറ്റും എടുത്ത് കച്ചവടം നടത്തുന്ന കടകളില്‍ മാത്രം കേന്ദ്രീകരിച്ച് കോടതി ഉത്തരവ് പോലും മാനിക്കാതെ പ്ലാസ്റ്റിക് പരിശോധനയുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ടിഎ ഇല്യാസും ജെനറല്‍ സെക്രടറി കെ ദിനേശും ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, President, Kasaragod Merchants' Association wants to end harassment of traders in the name of plastic inspection.

Post a Comment