Join Whatsapp Group. Join now!

Felicitates | കാസര്‍കോട് എ ഡിവിഷന്‍ ക്രികറ്റ് ചാംപ്യന്‍ഷിപില്‍ കിരീടം നേടിയ മസ്ദ ചൂരി ടീമിന് ജിസിസി കമിറ്റിയുടെ അനുമോദനം; നാടിന്റെ വിജയമെന്ന് മധൂര്‍ ഹംസ

GCC Committee felicitates Mazda Choori team for winning A Division Cricket Championship, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvatha.com) കാസര്‍കോട് ജില്ലാ എ ഡിവിഷന്‍ ക്രികറ്റ് ചാംപ്യന്‍ഷിപില്‍ കിരീടം നേടിയ മസ്ദ ചൂരി ടീമിനെ മസ്ദ ജിസിസി കമിറ്റി അനുമോദിച്ചു. പേള്‍ ക്രീക് ഹോടെലില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടി ദേര സിറ്റി ചെയര്‍മാന്‍ മധൂര്‍ ഹംസ ഉദ്ഘാടനം ചെയ്തു. മസ്ദ ചൂരിയുടെ വിജയം ചൂരി എന്ന നാടിന്റെ കൂടി വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
          
News, Kerala, Kasaragod, Gulf, GCC Committee, Mazda Choori Cricket Team, Cricket Championship, Madhur Hamsa, GCC Committee felicitates Mazda Choori team for winning A Division Cricket Championship.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും അവസാന ഓവറില്‍ രണ്ട് വികറ്റ് വീഴ്ത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ മന്‍സൂര്‍ ചൂരിക്കും, റാസിഖ്, ഇര്‍ശാദ്, അജ്മല്‍, ഹാരിസ്, ശാഫി എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.

മസ്ദ ചൂരിയുടെ 2023 വര്‍ഷത്തെ ജിസിസി മെമ്പര്‍ഷിപ് കാംപയിന്‍ ഉദ്ഘാടനം ജിസിസി പ്രസിഡന്റ് അസ്ലം ചൂരി, ബദ്റുദ്ദീന്‍ പള്ളിക്കാലിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ട്രഷറര്‍ നാസിര്‍ എഎംടി അധ്യക്ഷത വഹിച്ചു. ജിസിസി കോഓര്‍ഡിനേറ്റര്‍ ഖലീല്‍ ചൂരി സ്വാഗതം പറഞ്ഞു. അസ്‌കര്‍ ചൂരി, ആസാദ് എഎംടി, മമ്മു ഫുജൈറ, ലത്വീഫ് ചൂരി, ജുനൈദ് ചൂരി, മജീദ് വെല്‍ഫിറ്റ്, സര്‍ഫ്രാസ് ചൂരി, ഗഫൂര്‍ പാറക്കട്ട, ശകീല്‍ ചൂരി, സൈനുദ്ദീന്‍ ചൂരി സംസാരിച്ചു. അര്‍ശാദ് ചൂരി നന്ദി പറഞ്ഞു.
            
News, Kerala, Kasaragod, Gulf, GCC Committee, Mazda Choori Cricket Team, Cricket Championship, Madhur Hamsa, GCC Committee felicitates Mazda Choori team for winning A Division Cricket Championship.

Keywords: News, Kerala, Kasaragod, Gulf, GCC Committee, Mazda Choori Cricket Team, Cricket Championship, Madhur Hamsa, GCC Committee felicitates Mazda Choori team for winning A Division Cricket Championship.
< !- START disable copy paste -->

Post a Comment