Join Whatsapp Group. Join now!

Protest | 'ചെർക്കള സ്കൂളിന് മുന്നിലെ മേൽപാലം നീട്ടണം'; റിലേ സത്യാഗ്രഹം 10 ദിനങ്ങൾ പിന്നിട്ടു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾFlyover in front of Cherkala School should be extended; Protest passed 10 days
ചെർക്കള: (my.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെർക്കളയിൽ പണിയുന്ന മേൽപാലം റോഡിനിരുവശത്ത് സ്ഥിതിചെയ്യുന്നതും പാവപ്പെട്ട കുട്ടികൾ പഠിക്കുന്നതുമായ ചെർക്കള ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ സഞ്ചാരത്തിന് തടസമാകുന്ന സാഹചര്യത്തിൽ മേൽപാലം നീട്ടണമെന്ന ആവശ്യവുമായി ജിഎച്എസ്എസ് ചെർക്കള സെൻട്രൽ സമര സമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 10 ദിനങ്ങൾ പിന്നിട്ടു.

തിങ്കളാഴ്ച സമരത്തിൽ പങ്കെടുത്തത് ചെങ്കള പഞ്ചായത് കുടുംബശ്രീ സിഡിഎസ്, 13-ആം വാർഡ് കുടുംബശ്രീ എഡിഎസ്. പ്രവർത്തകരാണ്. സിഡിഎസ് പ്രസിഡന്റ്‌ സുനിത, വൈസ് പ്രസിഡന്റ്‌ ബീഫാത്വിമ അബ്ദുൽ ഖാദർ, കൺവീനമാരായ സാഹിറ മജീദ്, സുഹറ എന്നിവർ പ്രസംഗിച്ചു. സൗദ, റാബിയ, മൈമൂന, ആഇശ, മുംതാസ്, നജ്മുന്നീസ, റുബീന, സകീന, റംശീന, റാഫിയ, ഫൗസിയ, വത്സല, സുശീല, നസ്രിയ, മുബീന, ഫിദ, ഫാത്വിമത് റോസ്‌ലി, സകീന, രഹന, മിസ്രിയ, സുഹ്റ, ബീവി, ഹഫ്സ, രഹ്‌ന, ശൈലജ, വന്ദന, ഹലീമ, ജസ്രിയ, ആബിദ, ഹാജിറ, ഹാജിറ കെ, സകീനാ ബീവി സംബന്ധിച്ചു.

Kasaragod, Kerala, News, Road, Panchayath, Flyover in front of Cherkala School should be extended; Protest passed 10 days.

പിന്തുണയുമായി പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹസൈനാർ ബദ്രിയ, മണ്ഡലം മുസ്ലിം ലീഗ് സെക്രടറി നാസർ ചെർക്കളം, അബ്ദുൽ നാസർ ധന്യവാദ്, ഇഖ്‌ബാൽ ചായിന്റടി, അബ്ദുല്ല ടോപ്, പിഎം സാമുവൽ, സിഎച് മുഹമ്മദ്‌ കുഞ്ഞി വടക്കേക്കര, മുഹമ്മദ്‌ കുഞ്ഞി കടവത്ത്, ഇബ്രാഹിം ബേർക്ക, ശാഫി ഇറാനി, സിഎ അഹ്‌മദ്‌ കബീർ, അഹ്‌മദ് മല്ലം, ബശീർ കോട്ടൂർ, ഹനീഫ് കെഎ, മുഹമ്മദ്‌ സിഎൻ, അബ്ദുല്ല നീർച്ചാൽ, ഹസൈനാർ സിഎം, നിസാർ ടിഎം, മുസ്ത്വഫ ബാലടുക്ക, കെയ്സീ മുഹമ്മദ്‌, ബിഎം ഫൈസൽ, റഫീഖ് സിഎച്, അബ്ദുല്ല പൊടിപ്പള്ളം, അബ്ദുർ റഹ്‌മാൻ ചെർക്കള, ഗഫൂർ സിഎം, സിഎച് പോക്കർ, സി മുഹമ്മദ്‌ ആദൂർ, അഹ്‌മദ്‌ കെഐ, ശംസുദ്ദീൻ സിഎം, അബ്ദുല്ല സികെ, ഹൈദർ, ഹാരിസ് ബാലടുക്ക, അബൂബകർ, മുഹമ്മദ്‌ മാസ്‌തിക്കുണ്ട്, ഖാലിദ് മുക്രി, ബാത്ഷാ ജീലാനി തുടങ്ങിയവരും സമരപന്തലിലെത്തി.

Keywords: Kasaragod, Kerala, News, Road, Panchayath, Flyover in front of Cherkala School should be extended; Protest passed 10 days.

Post a Comment