Join Whatsapp Group. Join now!

Book Release | കഥാവായന ജനകീയമാകണമെങ്കിൽ സരസമായ ഭാഷാശൈലിയും നല്ല പ്രമേയങ്ങളും വേണമെന്ന് ചന്ദ്രൻ മുട്ടത്ത്

Chandran Muttath says that if reading of stories is to become popular, should be pleasant language and good themes#കേരളവാർത്തകൾ #ന്യൂസ്റൂം


തൃക്കരിപ്പൂർ: (my.kasargodvartha.com) കഥാ വായന ജനകീയമാകാൻ സരസമായ ഭാഷാശൈലിയും ചിന്തയുണർത്തുന്ന പ്രമേയങ്ങളും അനിവാര്യമാണെന്ന് എഴുത്തുകാരനും കേന്ദ്ര സീനിയർ ഫെലോയുമായ ചന്ദ്രൻ മുട്ടത്ത് അഭിപ്രായപ്പെട്ടു. പുതുമയാർന്ന ആഖ്യാനങ്ങൾ കഥാ നോവൽ സാഹിത്യത്തിൽ എഴുത്തുകാർ കൊണ്ടുവരുമ്പോൾ വായന ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകാനം ജനക്ഷേമസമിതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ, ശബരീനാഥ് എഴുതിയ 'ചിറക് വിരിക്കുന്ന മനുഷ്യർ' എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടത്തുകയായിരുന്നു അദ്ദേഹം.
    
Kasaragod, Kerala, News, Book, Chandran Muttath says that if reading of stories is to become popular, should be pleasant language and good themes.

എഴുത്തുകാരന് പുതിയ കാലത്ത് വലിയ സ്വാതന്ത്ര്യമുണ്ട്, ഭാഷയിലൂടെ നാടിൻ്റെ അസ്വാതന്ത്ര്യത്തെ പ്രതിരോധിക്കുന്ന എഴുത്തുകാരനാണ് നല്ല സാഹിത്യകാരനെന്ന് ഡോ. വൽസൻ പിലിക്കോട് അഭിപ്രായപ്പെട്ടു. വർത്തമാനകാലത്തിൻ്റെ ആകുലതകളെ അതിൻ്റ ഉള്ളാഴം തൊട്ട് അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ കാട്ടിയ വിവേകം ശ്രദ്ധേയമാണെന്നും പുസ്തകം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.
  
Kasaragod, Kerala, News, Book, Chandran Muttath says that if reading of stories is to become popular, should be pleasant language and good themes.

എവി സദാനന്ദൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. കെവി മോഹനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ ഇ രാഘവൻ മാസ്റ്റർ, പിവി ദിനേശൻ, എവി കുഞ്ഞപ്പൻ മാസ്റ്റർ, ടിവി ഷിബിൻ, ശബരീനാഥ് എന്നിവർ പ്രസംഗിച്ചു. എ രാജീവൻ സ്വാഗതവും ഷൈജ രത്‌നാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് കുന്നച്ചേരി പൂമാലഭഗവതി ക്ഷേത്രം വനിതാ കൂട്ടായ്യ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് അരങ്ങേറി.

Keywords: Kasaragod, Kerala, News, Book, Chandran Muttath says that if reading of stories is to become popular, should be pleasant language and good themes.

Post a Comment