കാഞ്ഞങ്ങാട്: (my.kasargodvartha.com) നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 250 വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കുന്നു. 43 വാര്‍ഡുകളില്‍ നിന്നായി വാര്‍ഡ് സഭ വഴി തെരെഞ്ഞടുത്ത വയോജനങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ബുധനാഴ്ച രാവിലെ 9.30 മുതല്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കട്ടില്‍ വിതരണം ചെയ്യും.
ഗുണഭോക്താക്കള്‍, അല്ലെങ്കില്‍ ഗുണഭോക്താക്കള്‍ ചുമതലപ്പെടുത്തവര്‍ കട്ടില്‍ കൊണ്ടു പോകാനുള്ള വാഹനവുമായി വന്ന് ആധാര്‍ കാര്‍ഡിന്റെ കോപി നല്‍കി കട്ടില്‍ കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, Kasaragod, Kanhangad Municipality provides cots to the elderly.
< !- START disable copy paste -->