Join Whatsapp Group. Join now!

Donated | 25 വർഷത്തിന് ശേഷം ഒത്തുചേർന്ന പൂർവ വിദ്യാർഥികൾ സ്കൂളിന് ലൈബ്രറി സമർപിച്ചു

Alumni dedicated library to school #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മേൽപറമ്പ്: (my.kasargodvartha.com) ചെമ്പിരിക്ക ഗവ. യുപി സ്കൂൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 1998-99 ഏഴാം തരം പൂർവ വിദ്യാർഥികൾ സ്കൂളിന് ലൈബ്രറി സമ്മാനിച്ചു. വെളിച്ചം എന്ന് പേരിട്ട ലൈബ്രറി പൂർവകാല അധ്യാപകരായ ഹരിദാസൻ, രാജീവൻ കാങ്കോൽ, അജിത, വിദ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സിഎ യൂസുഫ് അധ്യക്ഷത വഹിച്ചു. അധ്യാപകനും കവിയും നാടകകൃത്തുമായ പദ്മനാഭൻ ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഹരിദാസൻ, രാജീവൻ കാങ്കോൽ, അജിത, എ വിദ്യ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ ടിഎംഎ റഹ്‌മാൻ തുരുത്തി, പിടിഎ പ്രസിഡൻ്റ് ഹമീദ് മാണി, എസ്എംസി ചെയർമാൻ എംസി ജലീൽ, മദർ പിടിഎ പ്രസിഡൻ്റ് സഫിയ, നിസാമുദ്ദീൻ, ബികെ സവാദ്, മുഹമ്മദ് നൗശാദ്, സജിത്ത് സോമൻ, സിഎ ഉസ്മാൻ, അഹ്‌മദ്‌ കബീർ, ഇസ്മാഈൽ സാഹിബ്, ശാനവാസ്, ഹകീം, ശഫീഖ്, ഷൈനി, സമീറ, സുമയ്യ, റഹ്‌മത്, ആഇശ, നൂരിയ, ജംശീദ, മിസിരിയ, സുമയ്യ, റാബിയ, റുബീന, ആഇശ, ഖദീജ, റൈഹാന, സുരയ്യ ഫൗസിയ, മുനീറ തുടങ്ങിയവർ സംസാരിച്ചു. പിഎം സഫ് വാൻ സ്വാഗതവും സജിത് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.

News, Kasaragod, Alumni, dedicated, library, school, Alumni dedicated library to school.

Keywords: News, Kasaragod, Alumni, dedicated, library, school, Alumni dedicated library to school.

Post a Comment