കാസര്‍കോട്: (my.kasargodvartha.com) ഓള്‍ കേരള ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി ബി എം സ്വാദിഖ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡാവി സ്റ്റീഫന്‍ (ജെനറല്‍ സെക്രടറി), എന്‍ജിനീയര്‍ എം എ മുഹമ്മദ് കുഞ്ഞി (ട്രഷറര്‍), സി നാരായണന്‍, ഹനീഫ് നെല്ലിക്കുന്ന് (വൈ. പ്രസിഡന്റ്), അന്തുഞ്ഞി ഹാജി പൈവളിഗ, ഹനീഫ് പി എം (ജോ. സെക്രടറി), ഫാറൂഖ് ഖാസ്മി (കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ക്രഷര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. 93 വയസ് പൂര്‍ത്തിയാക്കിയ അസോസിയേഷന്‍ അംഗം പി ബാലകൃഷ്ണന്‍ നായരെ യോഗം ആദരിച്ചു.
ബി എം സ്വാദിഖ് അധ്യക്ഷത വഹിച്ചു. സെക്രടറി ഫാറൂഖ് ഖാസ്മി റിപോര്‍ട് അവതരിപ്പിച്ചു. സി നാരായണന്‍, ഹനീഫ് നെല്ലിക്കുന്ന്, യു വി ഇഖ്ബാല്‍, ശിഹാബ്, ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, News, Kerala, BM Sadiq, District President, All Kerala Crusher Owners Association: BM Swadikh President, Davi Stephen Secretary, MA Muhammad Kunhi Treasurer.