Join Whatsapp Group. Join now!

Office Bearers | ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന: പ്രസിഡന്റായി എന്‍എ അബൂബകര്‍ ഹാജിയെ തെരഞ്ഞെടുത്തു; ഹമീദ് മിഹ്‌റാജ് വൈസ് പ്രസിഡന്റ്; സ്വാദിഖ് മുബാറക് മാനജര്‍

NA Aboobacker Haji elected as president of Noorul Islam Orphanage, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലംപാടി: (my.kasargodvartha.com) നൂറുല്‍ ഇസ്ലാം യതീംഖാനയുടെ പ്രസിഡന്റായി എന്‍എ അബൂബകര്‍ ഹാജിയെയും വൈസ് പ്രസിഡന്റായി ഹമീദ് മിഹ്‌റാജിനെയും മാനജറായി സ്വാദിഖ് മുബാറകിനെയും
തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന മുബാറക് മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് എന്‍എ അബൂബകര്‍ ഹാജി പുതിയ അധ്യക്ഷനായത്.
            
News, Kerala, Kasaragod, NA Aboobacker Haji elected as president of Noorul Islam Orphanage.

യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാര്‍ഷികം വിപുലമായി നടത്താന്‍ വാര്‍ഷിക ജെനറല്‍ ബോഡി യോഗം തീരുമാനിച്ചു. യതീംഖാന മസ്ജിദ് ഇമാം ഉമര്‍ സഖാഫി പ്രാര്‍ഥന നടത്തി. ജെനറല്‍ സെക്രടറി കെസി അബ്ദുര്‍ റഹ്മാന്‍ സ്വാഗതംപറഞ്ഞു. എന്‍എ അബൂബകര്‍ ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപോര്‍ട് മുഹമ്മദ് മേനത്ത് അവതരിപ്പിച്ചു. അമീര്‍ ഖാസി നന്ദി പറഞ്ഞു.
               
News, Kerala, Kasaragod, NA Aboobacker Haji elected as president of Noorul Islam Orphanage.

മുഹമ്മദ് മുബാറക് ഹാജി, എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി എന്നിവരെ അനുസ്മരിച്ച് എഴുത്തുകാരന്‍ ബേവിഞ്ച അബ്ദുല്ല സംസാരിച്ചു. ഗോവ അബ്ദുല്ല ഹാജി, കെഎ അബ്ദുല്ല ഹാജി, എ മമ്മിഞ്ഞി, മിഹ്‌റാജ് ഹാമിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, NA Aboobacker Haji elected as president of Noorul Islam Orphanage.
< !- START disable copy paste -->

Post a Comment