Join Whatsapp Group. Join now!

Released | സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം; 'മൊഗ്രാല്‍ മികവ്' പ്രകാശനം ചെയ്തു; പിടിഎയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ബേബി ബാലകൃഷ്ണന്‍

'Mogral Excellence' released, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) വിവിധ സര്‍കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹായങ്ങള്‍ ഏകോപിച്ച് കൊണ്ട് മൊഗ്രാല്‍ ജിവി എച്എസ്എസ് പിടിഎ സ്‌കൂളിന്റെ സാര്‍വതോന്മുഖ പുരോഗതിക്ക് വേണ്ടി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പിടിഎ തയ്യാറാക്കിയ രണ്ടുവര്‍ഷത്തേക്കുള്ള സമഗ്ര വിദ്യാലയ വികസന പദ്ധതിയായ 'മൊഗ്രാല്‍ മികവ്' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
          
News, Kerala, Kasaragod, 'Mogral Excellence' released.

സ്‌കൂളിന്റെ അകാഡമിക മികവും വിദ്യാര്‍ഥികളുടെ കലാ കായിക രംഗത്തെ പ്രകടനവും വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പും പശ്ചാത്തല സൗകര്യങ്ങളും ഒരേ പോലെ മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ മാതൃകാപരമായ ഈ പദ്ധതി ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ബേബി ബാലകൃഷ്ണന്‍ സൂചിപ്പിച്ചു.

പുതുതായി ബാസ്‌കറ്റ് ബോള്‍ ഗ്രൗന്‍ഡ്, ടെനീസ് കോര്‍ടുകള്‍ക്കും ടേബിള്‍ ടെനീസ് ഉപകരണങ്ങള്‍ക്കും വേണ്ടി കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി ചെയ്യുന്ന പരിപാടിയുടെ വിപുല പദ്ധതി രേഖയും പിടിഎയുടെ ദൗത്യ പ്രസ്താവവും (മിഷന്‍ സ്റ്റേറ്റ്‌മെന്റ്) ചടങ്ങില്‍ പുറത്തിറക്കി. പിടിഎ പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ പെറുവാഡ് പദ്ധതി രേഖ വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത് മെമ്പര്‍ ജമീല സിദ്ദീഖ്, ഗ്രാമപഞ്ചായത് മെമ്പര്‍ റിയാസ് മൊഗ്രാല്‍, പ്രിന്‍സിപല്‍ പാര്‍വതി, ഹെഡ്മിസ്‌ട്രെസ് കെടി സ്മിത, ടി എം ശുഐബ്, അബ്ദുല്ല കുഞ്ഞി നടുപ്പള്ളം, ടികെ ജഅഫര്‍ സ്വാദിഖ്, ഹലീമ നസ്രിയ, നജ്മുന്നീസ, എം മാഹിന്‍ മാസ്റ്റര്‍, വി മോഹനന്‍ മാസ്റ്റര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, 'Mogral Excellence' released.
< !- START disable copy paste -->

Post a Comment