പാലക്കുന്ന്: (my.kasargodvartha.com) ചിത്താരി ഹസീന സംഘടിപ്പിച്ച മെട്രോ കപ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റിൽ ഗ്രീൻസ്റ്റാർ മണിക്കോത്തിന് കിരീടം. ഫൈനലിൽ എഫ്സി പ്രിയദർശിനി ഒഴിഞ്ഞവളപ്പിനെ തോൽപിച്ചാണ് ഗ്രീൻസ്റ്റാർ ട്രോഫി നേടിയത്. നിശ്ചിത സമയത്ത് 1-1 നിലയിലായ മത്സരത്തിൽ ഷൂടൗടിൽ 5-4 എന്ന സ്കോറിനാണ് ഗ്രീൻസ്റ്റാർ മണിക്കോത്ത് വിജയിച്ചത്.
വ്യവസായി ശംസുദ്ദീൻ മാണിക്കോത്ത്, മെട്രോ ഗ്രൂപ് ചെയർമാൻ മുജീബ് മെട്രോ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് മെമ്പർ പുഷ്പ ശ്രീധരൻ, നഫീസ പാക്യാര, ജാസ്മിൻ റശീദ്, ബിന്ധു സുധൻ, യുപി വിപിൻ, മുകുന്ദൻ, ഹസൻ യാഫ, ജഅഫർ ബേങ്ങച്ചേരി, സിഎം നൗശാദ്, സിഎച് നിസാമുദ്ദീൻ, ജബ്ബാർ ചിത്താരി, മുഹമ്മദലി പീടികയിൽ, ഫൈസൽ ചിത്താരി, സികെ ആസിഫ്, റാശിദ് മാട്ടുമ്മൽ, സിബി സൈഫുദ്ദീൻ, സുബൈർ ബ്രിടീഷ്, എംഎൻ ഹാരിസ് മാണിക്കോത്ത്, ആസിഫ് ബദ്രിയ നഗർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിജയികൾക്കുള്ള രണ്ടുലക്ഷം രൂപയുടെ ചെകും മെട്രോ ട്രോഫിയും മുജീബ് മെട്രോയും സംഘാടക സമിതി ചെയർമാൻ ഹസൻ യാഫയും ചേർന്ന് ഗ്രീൻസ്റ്റാർ മാണിക്കോത്തിന് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ഒരു ലക്ഷം രൂപയുടെ ചെകും മെട്രോ ട്രോഫിയും സംഘാടക സമിതി കൺവീനർ ജഅഫർ ബേങ്ങച്ചേരി എഫ് സി പ്രിയദർശിനി ഒഴിഞ്ഞവളപ്പിന് കൈമാറി.
മികച്ച പ്രവർത്തനനങ്ങൾക്ക് മുജീബ് മെട്രോയ്ക്ക് സിഎം നൗശാദ്, നാസർ കൊട്ടിലങ്ങാടിന് നിസാമുദ്ദീൻ സിഎച്, അബ്ദുല്ല കുഞ്ഞി ഉദുമയ്ക്ക് മുഹമ്മദലി പീടിക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായി ഗ്രീൻസ്റ്റാർ മാണിക്കോത്തിന്റെ അൻസിലിനെയും, ടൂർണമെന്റിലെ മികച്ച താരമായി മാണിക്കോത്തിന്റെ മച്ചൂക്കിനെയും, ടൂർണമെന്റ് ടോപ് സ്കോററായി പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്റെ ടെറ്റോയെയും തെരഞ്ഞെടുത്തു.
Keywords: Kerala, kasaragod, Metro Cup, Football, Trophy, Greenstar Manikoth, Metro Cup Football Trophy for Greenstar Manikoth.