Join Whatsapp Group. Join now!

Lions Cherkala | പുതുവര്‍ഷ ദിനത്തില്‍ വീടിന്റെ താക്കോല്‍ കൈമാറിയും ചികിത്സാ ധനസഹായം നല്‍കിയും മാതൃകയായി ലയണ്‍സ് ചെര്‍ക്കള

Lions Cherkala handed over house key and donated medical aid, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com) സാമ്പത്തിക ദുരിതം മൂലം നിര്‍മാണം പാതി വഴിയില്‍ നിലച്ച നിര്‍ധന കുടുംബത്തിന്റെ വീട് നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് കുടുംബത്തിന് സമര്‍പിച്ച് ലയണ്‍സ് ക്ലബ് ചെര്‍ക്കള മാതൃകയായി. പുതുവര്‍ഷ ആരംഭ ദിനത്തില്‍ നായന്മാര്‍മൂല എന്‍എ മോഡല്‍ സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് താക്കോല്‍ ദാനം നിര്‍വഹിച്ചു. നിര്‍ധന വൃക്കരോഗിക്കുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായവും എംഎല്‍എ കൈമാറി.
            
News, Kerala, Kasaragod, Lions Cherkala handed over house key and donated medical aid.

പ്രസിഡണ്ട് മൊയ്ദീന്‍ ചാപ്പാടി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഫൈസല്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. ബദിയഡുക്ക എസ്‌ഐ വിനോദ് കുമാര്‍ മുഖ്യാഥിതിയായിരുന്നു. അഡ്വ. വിനോദ് കുമാര്‍, പ്രശാന്ത് ജി നായര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, ദീക്ഷിത പ്രശാന്ത്, പ്രൊഫ. ഗോപിനാഥ്, നിസാര്‍ കല്ലട്ര, എഎസ് അഹ്മദ് മാന്യ, ശരീഫ് ബോസ്, ഹമീദ് ഹാജി മാന്യ പ്രസംഗിച്ചു. മനാസ് ജൗഹര്‍ മല്ലത്ത് പ്രാര്‍ഥന നടത്തി. ട്രഷറര്‍ മാര്‍ക് മുഹമ്മദ് നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Lions Cherkala handed over house key and donated medical aid.
< !- START disable copy paste -->

Post a Comment