മതപ്രഭാഷണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അന്‍സാര്‍ സഅദിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, അബ്ദുല്‍കരീം ഫൈസി കുന്‍ത്തൂര്‍, കാരയില്‍ മുസ്ത്വഫ സഖാഫി തെന്നല, ഹാഫിസ്മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൗഫല്‍ സഖാഫി കളസ, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ, ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും.
ഉറൂസ് ദിവസം വൈകുന്നേരം നാലിന് മൗലീദ് പാരായണം, ഖത്മുല്‍ ഖുര്‍ആന്‍ നടക്കും. ചള്ളങ്കയം ജമാഅത് ചെയര്‍മാന്‍ കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സമാപന സംഗമം രാത്രി എട്ടിന് പരപ്പനങ്ങാടി സയ്യിദ് പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ഹൈദറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസ്സമ്മില്‍ തങ്ങള്‍ അല്‍ഹൈദറൂസി പൈവളികെ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. അന്നദാന വിതരണത്തോടെ ഉറൂസിന് സമാപനം കുറിക്കും.
Keywords: News, Kerala, Kasaragod, Challangayam Makham Uroos continues.
< !- START disable copy paste -->