Join Whatsapp Group. Join now!

Sports | മൊഗ്രാല്‍ സ്‌കൂളില്‍ കായിക വികസനത്തിന് വിപുലമായ പദ്ധതികളുമായി പിടിഎ; പുതുതായി ബാസ്‌കറ്റ് ബോള്‍, ടെനീസ്, ബാഡ്മിന്റണ്‍ മൈതാനവും പരിശീലനവും

PTA with plans for sports development in Mogral School, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) മൊഗ്രാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക വികസനത്തിന് സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വിവിധ സര്‍കാര്‍, സര്‍കാരേതര ഏജന്‍സികളുടെ സഹായത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
            
News, Kerala, Kasaragod, Sports, PTA with plans for sports development in Mogral School.

പ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കുട്ടികളുടെ പാര്‍ക് നിര്‍മിച്ച് നല്‍കാന്‍ റോടറി ക്ലബുമായി ധാരണ പത്രം കൈമാറി. റോടറിക്ക് വേണ്ടി ഡിസ്ട്രിക് ഗവര്‍ണര്‍ വി വി പ്രമോദ് നായനാര്‍, കാസര്‍കോട് റോടറി ക്ലബ് പ്രസിഡന്റ് ഹമീദ് മൊഗ്രാല്‍, സെക്രടറി ആര്‍ വിജിന്ത് എന്നിവരും മൊഗ്രാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് വേണ്ടി പി ടി എ പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാനും സന്നിഹിതരായി.

ബാസ്‌കറ്റ് ബോള്‍, ഗ്രൗന്‍ഡ് ടെനീസ് കോര്‍ടുകള്‍ നിര്‍മിക്കുന്നതിനും ഇന്‍ഡോര്‍ ഗെയ്മായ ടേബിള്‍ ടെനീസ് മേശയും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാനുമുള്ള വിശദ പ്രൊജക്റ്റ് റിപോര്‍ട് (DPR) കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി സ്‌പെഷ്യല്‍ ഓഫിസര്‍ ഇ പി രാജ്മോഹന് സമര്‍പിച്ചു. ആസൂത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമായാല്‍ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും. പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ബാഡ്മിന്റണ്‍ കോര്‍ട് അടുത്ത മാസം തയാറാക്കും.

ഫുട്‌ബോള്‍ കോര്‍ട് മെച്ചപ്പെടുത്താന്‍ എംഎല്‍എ എകെഎം അശ്‌റഫിന്റെ സഹായത്തോടെ പ്രവര്‍ത്തനം നടത്തും. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നല്‍കാന്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബുമായി ധാരണയായി. ക്ലബ് പ്രസിഡന്റ് അന്‍വര്‍ അഹ്മദ് സിദ്ദിഖ്, കോച് എച് എ ഖാലിദ്, എം എല്‍ അബ്ബാസ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സ്‌കൂള്‍ കായിക അധ്യാപകന്‍ ശാഹ്സില്‍ എന്നിവരടങ്ങുന്ന സമിതി പരിപാടിക്ക് നേതൃത്വം നല്‍കും.

ജില്ല ഹോകി ഫെഡറേഷനുമായി സഹകരിച്ച് സ്‌കൂളിന് ആവശ്യമായ ഹോകി കിറ്റ് ലഭ്യമാക്കി പരിശീലനം നല്‍കാന്‍ ടി എം ശുഐബ്, അത്‌ലറ്റിക്‌സ് മേഖലയില്‍ പരിശീലനത്തിന് കെടഞ്ചി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ക്രികറ്റ് പരിശീലനത്തിന് ജഅഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കും. ജനമൈത്രി പൊലീസുമായി സഹകരിച്ച് പെണ്‍കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ സ്വയം രക്ഷ പരിശീലനം സംഘടിപ്പിക്കും. നിസാര്‍ പെറുവാഡിനെ ഏകോപന ചുമതല ഏല്‍പ്പിച്ചു. സ്‌കൂളില്‍ കരാടെ പരിശീലനം ആരംഭിക്കാന്‍ അബ്ദുല്ല കുഞ്ഞി നടുപ്പള്ളവും ജിംനേഷ്യം സ്ഥാപിക്കാന്‍ അശ്‌റഫ് പെറുവാഡും നേതൃത്വം നല്‍കും.

Keywords: News, Kerala, Kasaragod, Sports, PTA with plans for sports development in Mogral School.
< !- START disable copy paste -->

Post a Comment