ബേക്കൽ: (my.kasargodvartha.com) ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണയിൽ നടത്തുന്ന മെട്രോ കപ് അഖിലേൻഡ്യ ഫ്‌ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ സീസൺ എൻട്രിപാസിന്റെ ആദ്യ വിൽപന മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും വ്യാപാരിയുമായ നാസർ ഫ്രൂട് ഏറ്റുവാങ്ങി. ജനുവരി 15 മുതൽ ഉദുമ പാലക്കുന്ന് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ചടങ്ങിൽ അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ മുഖ്യാഥിതിയായിരുന്നു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ഹകീം കുന്നിൽ, മധുമുതിയക്കാൽ, കെഇഎ ബകർ, രാഘവൻ വെളുത്തോളി, സംഘാടക സമിതി ചെയർമാൻ ഹസൻ യാഫ, കൺവീനർ ജഅഫർ ബേങ്ങച്ചേരി, സിഎച് ഫൈസൽ, സിഎച് നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
No comments: