കാസർകോട്: (my.kasargodvartha.com) പുതിയ ബസ് സ്റ്റാൻഡ് മിനി സ്റ്റാൾ പരിസരത്തെ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് പുതുക്കിപണിയണമെന്ന് കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതിയ ബസ് സ്റ്റാൻഡ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ദുർഗന്ധം കൊണ്ട് കച്ചവടക്കാരും വഴിയാത്രക്കാരും പൊറുതി മുട്ടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഏരിയ സെക്രടറി കെഎച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രമോദ് അധ്യക്ഷത വഹിച്ചു. മോഹന നായക് സ്വാഗതം പറഞ്ഞു. ഹനീഫ് താഷ്കന്റ്, റിയാസ് ചൗക്കി, പ്രകാശൻ, ദീപു കടപ്പുറം, ഉമേഷ് ശാലിയൻ പ്രസംഗിച്ചു.
ഭാരവാഹികൾ: ഉമേഷ് ശാലിയൻ (പ്രസിഡന്റ്), റമീസ്, റഫീഖ് (വൈസ് പ്രസിഡന്റ്), മോഹന നായക്. (സെക്രടറി), സുനിൽ രഘുനാഥ് (ജോ. സെക്രടറി) പ്രമോദ് ( ട്രഷറർ).
Keywords: Kasaragod, Kerala, News, Busstand, Traders demands that renew drainage in Kasaragod's new bus stand area