താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച പ്രാര്‍ഥന സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഷോൾ അണിയിച്ചു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മെമെന്റോയും ജനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അല്‍ ബുഖാരി അനുമോദന ഫലകവും സമര്‍പിച്ചു. സി എല്‍ ഹമീദ് ചെമ്മനാട് അനുമോദ പ്രഭാഷണം നടത്തി.
ദഫ് സ്‌കൗട് സംഘത്തിന്റെ അകമ്പടിയോടെ അനുമോദന ചടങ്ങിലേക്ക് ആനയിച്ച ഹാജി അബ്ദുല്ല ഹുസൈനെ സാദാത്തുക്കളും പണ്ഡിതന്മാരും പൗരപ്രമുഖരും ആശീര്‍വദിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി, സയ്യിദ് ജാഫര്‍ തങ്ങള്‍ മാണിക്കോത്ത്, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എ കെ എം അഷ്‌റഫ് എംഎല്‍എ, കല്ലട്ര മാഹിന്‍ ഹാജി, എം എ അബ്ദുല്‍ വഹാബ്, കൊല്ലംപാടി അബ്ദുല്‍ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹനീഫ് അനീസ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം കല്ലട്ര എന്നിവര്‍ സംബന്ധിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Award,Haji Abdullah Hussain, Sa Adiya, Sa Adiya honours Haji Abdullah Hussain.
< !- START disable copy paste -->