Join Whatsapp Group. Join now!

Health | ഉദുമയില്‍ മാനസികാരോഗ്യ മെഡികല്‍ ക്യാംപും സാന്ത്വന പരിചരണ പരിശീലനവും സംഘടിപ്പിച്ചു

Mental health medical camp and palliative care training held at Uduma, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായതിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നെത്തിയ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രോഗികളെ നീലേശ്വരം താലൂക് ആശുപത്രി വിമുക്തി പദ്ധതിയിലെ സൈക്യാട്രിസ്റ് ഡോ. ശ്രുതിയുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ചു. മരുന്ന് വിതരണവും നടത്തി.
              
News, Kerala, Kasaragod, Mental Health Medical Camp, Health, Palliative Care Training, Mental health medical camp and palliative care training held at Uduma.

ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബയുടെ അധ്യക്ഷതയില്‍ പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മെഡികല്‍ ഓഫീസര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. അശോകന്‍, ഷീബ സംസാരിച്ചു. ഗോപിനാഥ്, ബാലകൃഷ്ണന്‍, റെജി കുമാര്‍, ചിന്താമണി, ലത, മാലിനി, പ്രസന്നാ കുമാരി, ചൈതന്യ, വിനീത തുടങ്ങിയവര്‍ പങ്കെടുത്തു.

സാന്ത്വന പരിചരണ പരിശീലനം നടത്തി:
        
News, Kerala, Kasaragod, Mental Health Medical Camp, Health, Palliative Care Training, Mental health medical camp and palliative care training held at Uduma.

ഉദുമ ഗ്രാമപഞ്ചായതിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ സാന്ത്വന പരിചരണ വോളന്റീയര്‍മാര്‍ക്കുള്ള പരിശീലനം പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സൈനബ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സ്വാഗതം പറഞ്ഞു. സുധാകരന്‍, ചന്ദ്രന്‍ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി, സെകന്‍ഡറി പാലിയേറ്റീവ് നഴ്‌സ് ബോബി എന്നിവര്‍ ക്ലാസെടുത്തു. ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഷീബ നന്ദി പറഞ്ഞു.
      
News, Kerala, Kasaragod, Mental Health Medical Camp, Health, Palliative Care Training, Mental health medical camp and palliative care training held at Uduma.

Keywords: News, Kerala, Kasaragod, Mental Health Medical Camp, Health, Palliative Care Training, Mental health medical camp and palliative care training held at Uduma.
< !- START disable copy paste -->

Post a Comment