Join Whatsapp Group. Join now!

Govt Notifications | പാരലല്‍ കോളജ് ആനുകൂല്യം അപേക്ഷ ക്ഷണിച്ചു; ബ്ലോക് ലെവല്‍ ബാങ്കേഴ്സ് കമിറ്റി യോഗം 30ന്; ക്വടേഷന്‍ ക്ഷണിച്ചു; വിവിധ സർകാർ അറിയിപ്പുകൾ അറിയാം

Govt Notifications - 26.11.2022#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.

  
Kasaragod, Kerala, News, Govt Notifications - 26.11.2022.

ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് താത്ക്കാലികമായി അടക്കും

പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നായ്ക്കാപ്പ് മുതല്‍ സിദ്ധിബയല്‍ വരെ നവംബര്‍ 29 മുതല്‍ റോഡ് താത്ക്കാലികമായി അടയ്ക്കുമെന്ന് എക്സിക്യൂടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കലക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

ദേശീയ ഭരണഘടനാ ദിനം, സ്ത്രീധന നിരോധന ദിനം എന്നിവയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ഭരണഘടനാ സംരക്ഷണത്തിനായും, സ്ത്രീധന നിരോധന നിയമം സംരക്ഷിക്കാനും ഡെപ്യൂടി കലക്ടര്‍ (എല്‍ എ) എസ് ശശിധരന്‍ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചു.
  
Kasaragod, Kerala, News, Govt Notifications - 26.11.2022.

ഗ്രാമപഞ്ചായത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ എ ജി അജിത്കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ശശിധരന്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ ബാലചന്ദ്രന്‍ മാസ്റ്റര്‍, ജെഎച്ച്‌ഐ വി ജഗദീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, സ്റ്റുഡന്റ് പൊലീസ് സിപിഒ കെ വിനോദ്, പിടിഎ പ്രസിഡന്റ് കെ രതീശന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത് സെക്രടറി എ കെ രമേശന്‍ സ്വാഗതവും ജെഎച്ച്‌ഐ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.


പാരലല്‍ കോളജ് ആനുകൂല്യം അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ പാരലല്‍ കോളജുകളില്‍ ചേര്‍ന്ന് പഠിക്കുന്ന (പട്ടികജാതി/ഒഇസി/ഒബിസി(എച്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നടപ്പ് വര്‍ഷത്തെ പാരലല്‍ കോളജ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. നടപ്പ് വര്‍ഷം പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷയോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ടിഫികറ്റുകളുടെ അസ്സല്‍, എസ്എസ്എല്‍സി മുതല്‍ പഠിച്ച കോഴ്സുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുകിന്റെ കോപി, ആധാര്‍ കാര്‍ഡ് കോപി എന്നിവ ഹാജരാക്കണം.

പുതുക്കല്‍ അപേക്ഷയോടൊപ്പം മുന്‍വര്‍ഷങ്ങളിലെ പരീക്ഷയുടെ ഹാള്‍ ടികറ്റിന്റെ പകര്‍പ്പ് വെക്കണം. വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ രെജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് കാണിക്കുന്ന സര്‍ടിഫികറ്റും, പ്ലസ് വണ്‍/ പ്ലസ്ടു കോഴ്സ് ആനുകൂല്യത്തിന് പുതുതായി അപേക്ഷിക്കുന്നവര്‍ സര്‍കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും അഡ്മിഷന്‍ കിട്ടിയില്ലെന്ന് കാണിക്കുന്ന ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍ സ്ഥാപന മേധാവിയുടെ സര്‍ടിഫികറ്റും ഹാജരാക്കണം. അപേക്ഷകള്‍ പാരലല്‍ കോളജ് മേധാവികള്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ 12നകം നല്‍കണം. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ ബ്ലോക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും പാരലല്‍ കോളജ് പ്രിന്‍സിപല്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256162.


ബ്ലോക് ലെവല്‍ ബാങ്കേഴ്സ് കമിറ്റി യോഗം 30ന്

നടപ്പ് സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദ ബ്ലോക് ലെവല്‍ ബാങ്കേഴ്സ് കമിറ്റി യോഗം നവംബര്‍ 30ന് വൈകിട്ട് 3ന് കാസര്‍കോട് ബാങ്ക് റോഡിലെ കെഎസ്‌സിബി ഹാളില്‍ ചേരും.


സിഡിഎസ്സുകളില്‍ അകൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കുടുംബശ്രീ സിഡിഎസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അകൗണ്ടന്റുമാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്സിലറി ഗ്രൂപ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 2 (പുത്തിഗെ, കുമ്പള). യോഗ്യത അപേക്ഷ നല്‍കുന്നവര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സിഡിഎസ്സ് അകൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് നല്‍കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം.

കംപ്യൂട്ടര്‍ പരിജ്ഞാനം (എം എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലികേഷന്‍സ്) ഉണ്ടായിരിക്കണം. 20നും 30നും മധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബര്‍ 28ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സിഡിഎസ്സുകളില്‍ അകൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (കരാര്‍/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www(dot)kudumbashree(dot)org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് വൈകിട്ട് 5വരെ. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2023 ജനുവരി 1ന്. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് ജില്ല, പിന്‍ 671123. ഫോണ്‍ 04994 256111.


ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വനിതാ ഗ്രൂപുകള്‍ക്ക് അപേക്ഷിക്കാം

പരപ്പ ബ്ലോക് പഞ്ചായതിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വനിതാ ഗ്രൂപുകള്‍ക്ക് സ്വയം തൊഴില്‍ സബ്സിഡി പദ്ധതിയില്‍ പരപ്പ ബ്ലോക് പഞ്ചായത് പരിധിയിലെ നാളിതുവരെ സബ്സിഡി ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അംഗങ്ങള്‍ അടങ്ങുന്ന വനിതാ ഗ്രൂപുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും പരപ്പ ബ്ലോക് പഞ്ചായത് വ്യവസായ വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 9188127211.


അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അകാഡമിക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ 6 മാസത്തേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാര്‍കോടെ എംകോം/എംബിഎ (ഫുള്‍ ടൈം റുഗുലര്‍). പ്രായം പരിധി 2022 ജനുവരി 1 ന് 36 വയസ്സ് കവിയാന്‍ പാടില്ല. നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യുജിപിജി ക്ലാസുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിലാസം ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാടി, തിരുവനന്തപുരം-14. ഫോണ്‍ 0471-2339178, 2329468.


അങ്കണവാടികളില്‍ വര്‍കര്‍/ ഹെല്‍പര്‍ ഒഴിവ്

കാറഡുക്ക അഡീഷണല്‍ ഐസിഡിഎസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായതിലെ അങ്കണവാടികളില്‍ വര്‍കര്‍/ ഹെല്‍പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.


ക്വടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ കലക്ടറേറ്റില്‍ 2019-20, 2020-21, 2021-22 വര്‍ഷത്തെ 45 ലോ ജേര്‍ണലുകള്‍ ബൈന്റ് ചെയ്യുന്നതിന് അംഗീകൃത ഇടപാടുകാരില്‍ നിന്നും ക്വടേഷന്‍ ക്ഷണിച്ചു. ക്വടേഷനില്‍ ഒരു ബുക് ബൈന്റ് ചെയ്യുന്നതിനുള്ള വിലയാണ് രേഖപ്പെടുത്തേണ്ടത്. ക്വടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30ന് വൈകിട്ട് 3നകം. അന്നേദിവസം വൈകിട്ട് 4ന് ക്വടേഷന്‍ തുറക്കും. വിലാസം ജില്ലാ കലക്ടര്‍, കാസര്‍കോട,് സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസം കലക്ടറേറ്റ് എം സെക്ഷനുമായി ബന്ധപ്പെടണം.


ഐഎച്ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ

ഐഎച്ആര്‍ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂടര്‍ ആപ്ലികേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂടര്‍ ആപ്ലികേഷന്‍സ്, സര്‍ടിഫികറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിംങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2023 ഫെബ്രുവരി മാസത്തില്‍ നടത്തും.

വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ 6 വരെ ഫൈന്‍ കൂടാതെയും, ഡിസംബര്‍ 12 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററില്‍ നിന്നും ലഭിക്കും. വെബ്സൈറ്റില്‍ www(dot)ihrd(dot)a-c(dot)in

ഫോണ്‍ 0471 2322985, 0471 2322501.

Keywords: Kasaragod, Kerala, News, Govt Notifications - 26.11.2022.

Post a Comment