കുമ്പള: (my.kasargodvartha.com) കുമ്പള ഗ്രാമപഞ്ചായത് പരിധിയിലുള്ള കുമ്പള, പേരാല്‍, മൊഗ്രാല്‍, മൈമൂന്‍ നഗര്‍ എന്നിവിടങ്ങളിലെ പൊതു കിണറുകളില്‍ കുമ്പള ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശുദ്ധജല സ്രോതസുകളുള്ള ഇത്തരം പൊതു കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്താണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ശുചീകരിക്കുന്നത്. ഇതിന് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍ സിസി നേതൃത്വം നല്‍കി വരുന്നു. ആശാവര്‍കര്‍ ബല്‍കിസ്, അങ്കണവാടി വര്‍കര്‍ ശാന്തി, പ്രദേശ വാസികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.
അതിനിടെ പൊതു കിണറുകളും, മറ്റ് കുടിവെള്ള സ്രോതസുകളും മലിനമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ജലസുരക്ഷ ഉറപ്പു വരുത്തുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
Keywords: News, Kerala, Kasaragod, Cleaning of public wells: Health department started action in Kumbala.
< !- START disable copy paste -->